വേനല്‍ക്കാലം പച്ചക്കറി കൃഷികള്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. കടുത്ത വേനലില്‍ ടെറസിലും അടുക്കളത്തോട്ടത്തിലും വളരുന്ന പച്ചക്കറികളെ സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
വെയില്‍ കഠിനമാകുന്തോറും ചെടികള്‍ ഉണങ്ങിപ്പോകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ ഗ്രീന്‍ നെറ്റി കെട്ടി സംരക്ഷണമൊരുക്കുക. ഇതുവഴി 60 ശതമാനം വരെ സൂര്യപ്രകാശം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.
മറ്റൊരു പ്രധാന കാര്യം പുതയിടലാണ്. ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നത് വഴി ഈര്‍പ്പം നില നിര്‍ത്താന്‍ സാധിക്കും. അതേസമയം പച്ചക്കറികളുടെ ചുവട് കിളയ്ക്കുന്നത് ഒഴിവാക്കുക. ചൂടില്‍ വേരിനു ക്ഷതം വന്നാല്‍ തൈകള്‍ പെട്ടന്ന് ഉണങ്ങി പോകാന്‍ ഇടയാക്കും.
ഗ്രോ ബാഗിലെ പച്ചക്കറികള്‍ക്ക് ചുറ്റും നിറയെ ഉണങ്ങിയ ഇലകളിട്ട് നനച്ച് കൊടുത്താല്‍ കൂടുതല്‍ സമയം ഈപ്പം നിലനില്‍ക്കും. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.
കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്. കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും.
Discussion about this post