റെയിന്‍ഗാര്‍ഡിങ്ങില്‍ റബര്‍ ബോര്‍ഡ് നല്‍കുന്ന പരിശീലനം സെപ്തംബര്‍ 6ന് കോട്ടയത്ത് വെച്ച് നടക്കും. റബര്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്ന വിധം, വിവിധയിനം റെയിന്‍ഗാര്‍ഡിങ് രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഏകദിന പരിശീലനം. കോട്ടയത്തെ റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് പരിശീലനം.
500 രൂപയാണ് ഫീസ്(18 ശതമാനം നികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും.
പരിശീലന ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം- 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐ.എഫ്.എസ്. കോഡ് – CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായി [email protected]ലേക്ക് അയയ്‌ക്കേണ്ടതാണ്. ഫോണ്‍ : 0481 2353127, 2351313
Discussion about this post