പാവല്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകള്‍ അറിയാം.
ചകിരിച്ചോറും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതത്തില്‍ പാവലിന്റെ വിത്തുകള്‍ നടുന്നത് നല്ലതാണ്. ഒരാഴ്ച കഴിഞ്ഞ ശേഷം ചാണകവെള്ളം നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. നല്ല വെയില്‍ കിട്ടുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പാവല്‍ കൃഷിക്ക് നല്ലത്.
പാവയ്ക്കയുടെ കയ്പ് കുറയാന്‍ ചാരം വളമായി നല്‍കുന്നത് നല്ലതാണെന്ന് പറയുന്നു. ജൈവവളമായി ബയോഗ്യാസ് സ്‌ളറി, പച്ചച്ചാണകം കലക്കിയത്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം. ഗോമൂത്രം നേര്‍പ്പിച്ച് ഒഴിക്കുന്നത് ഉത്തമമമാണ്. കറിക്കായം അല്ലെങ്കില്‍ പാല്‍ക്കായം വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്താല്‍ പൂക്കളൊന്നും കൊഴിഞ്ഞുപോകില്ല.
മുഞ്ഞയുടെ ശല്യം അകറ്റാന്‍ തുളസിനീര് പാവലിന്റെ ഇലകളുടെ മുകളിലും താഴെയും സ്േ്രപ ചെയ്തു കൊടുക്കുക. ഇലകളുടെ കുരുടിപ്പ് ഒഴിവാക്കാന്‍ ഒരു ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുക.
Discussion about this post