ഓലക്കവിളുകളില്‍ ഉണ്ടാകുന്ന ചൊട്ടയാണ് വിരിഞ്ഞ് ശിഖിരങ്ങളോട് കൂടിയ തെങ്ങിന് പൂങ്കുല ആകുന്നത്. പൂങ്കുലയുടെ ഓരോ ശിഖിരങ്ങളിലും 200-250 ഓളം ആണ്‍പൂക്കളും ചുവട്ടിലായി 1-3 പെണ്‍പ്പൂക്കളും കാണപ്പെടുന്നു.
തെങ്ങിന് പൂക്കുലയില് ആണ് പൂക്കളാണ് ആദ്യം വിരിയുന്നത്. പൂങ്കുല വിരിഞ്ഞ് 2-3 ആഴ്ചക്കാലത്തോളം ആണ്‍ദശ നീണ്ടുനില്‍ക്കും. നെടിയ ഇനം തെങ്ങുകളില്‍ അതിനു ശേഷമാണ് പെണ്‍പൂക്കള്‍ വിരിയുന്നത്. ഇത് ഒരാഴ്ചത്തോളം നിലനില്ക്കും. വിരിയുന്ന ആണ്‍പൂക്കള്‍ അതാത് ദിവസം കൊഴിഞ്ഞ് പോകുമ്പോള്‍ പെണ്‍പ്പൂക്കള്‍ പരാഗണക്ഷമമായി 1-3 ദിവസം വരെ നില്ക്കുന്നു. ഇക്കാരണത്താല്‍ സ്വപരാഗണത്തി തീരെ ഇല്ലാതാവുകയും പരപരാഗണം നടക്കുകയും ചെയ്യുന്നു. എന്നാല്‍ കുറിയ ഇനം തെങ്ങുകളില്‍ ആണ്‍ദശ കഴിയുന്നതിന് മുന്‍പ് തന്നെ പെണ്‍ദശ തുടങ്ങുന്നതിനാല്‍ സ്വപരാഗനത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങില്‍ 2540 ഓലകളുണ്ടാവും. ഇതില്‍ താഴത്തെ 12 ഓലകളുടെ കക്ഷത്തില്‍ ഒരു വര്‍ഷം 12 കുലകള്‍ ഉണ്ടാവേണ്ടതാണ്. ആരോഗ്യമുള്ള തെങ്ങ് 2128 ദിവസത്തില്‍ ഒരിക്കല്‍ ഓല പുതുതായി വിരിയുന്നു. ഓരോ പൂങ്കുലയില്‍തന്നെ മുകള്‍ഭാഗത്ത് ആണ്‍പൂക്കളും ചുവട്ടില്‍ പെണ്‍പൂക്കളുമുണ്ടാകും. മച്ചിങ്ങ ആകൃതിയിലുള്ളതാണ് പെണ്‍പൂക്കള്‍. ഒരു പൂങ്കുലയില്‍ 800010,000വരെ ആണ്‍പുഷ്പങ്ങളും 1015 പെണ്‍പുഷ്പങ്ങളും ഉണ്ടാവും. ഓരോദിവസവും നൂറുകണക്കിന് ആണ് പൂക്കള്‍ വിരിഞ്ഞ് കൊഴിയും. കൂമ്പുവിരിഞ്ഞ് 21ാം ദിവസം പെണ്‍പൂക്കള്‍ പരാഗം (പൂമ്പൊടി) സ്വീകരിക്കും. മച്ചിങ്ങയുടെ അടിഭാഗത്തെ ഒരു പൊട്ടുപോലുള്ള സ്ഥലമാണ് പരാഗകേന്ദ്രം. രണ്ടോ മൂന്നോ ദിവസം മാത്രമേ പരാഗരേണു സ്വീകരിക്കുകയുള്ളൂ. പരാഗം കഴിഞ്ഞ് 1112 മാസംകൊണ്ടാണ് മൂപ്പെത്തിയ തേങ്ങ ലഭിക്കുക.
പരാഗണത്തിനു ശേഷം ഏതാനും മാസങ്ങള്‍ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലാവും ഉണ്ടാവുക. എന്നാല്‍ സ്വര്‍ണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക. വിത്തിന് ശരാശരി എട്ട് സെന്റീമീറ്റര്‍ വ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളില്‍ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാന്‍ തുടങ്ങിയില്ലെങ്കില്‍ അതിനുള്ളില്‍ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്ന കട്ടിയേറിയ ഭാഗത്തില്‍ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളില്‍ നിന്ന് താഴേക്കു പതിക്കുമ്പോള്‍ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയില്‍ വിത്തിനു മുളച്ചുവരുവാന്‍ ഒരു കണ്ണുണ്ടായിരിക്കും. എന്നാല്‍ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരത്തെ കരിക്ക് അല്ലെങ്കില്‍ ഇളനീര് എന്നു വിളിക്കുന്നു.
സങ്കരയിനം തൈകള്‍ ഉത്പാദിപ്പിക്കാനായിടാണ് തെങ്ങില്‍ കൃത്രിമപരാഗണം നടത്തുന്നത്. കൃത്രിമപരാഗണം നടത്താനായി നേരത്തെ ശേഖരിച്ചുവച്ച പരാഗം തേനൂറി നില്ക്കുന്ന പെണ്‍പ്പൂക്കളില്‍ (മച്ചിങ്ങയില്‍) ബ്രഷ് ഉപയോഗിച്ച് നിക്ഷേപിക്കാം. എന്നാല്‍ കൃത്രിമപരാഗണം നടത്തുന്നതിന് മുമ്പായി മാതൃവൃക്ഷത്തിന്റെ പൂങ്കുല വിരിയുന്ന അന്നു തന്നെ ആണ് പൂക്കള്‍ അടര്‍ത്തി മാറ്റേണ്ടതാണ്. അതുപോലെ തന്നെ തെരെഞ്ഞെടുത്ത് പിതൃവൃക്ഷത്തില്‍ നിന്നും പൂങ്കുല വിരിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആണ് പൂക്കള്‍ ശേഖരിച്ച് ഇളംവെയില്‍ ഉണക്കി പരാഗം ശേഖരിച്ച് വയ്ക്കേണ്ടതാണ്. കൃത്രിമപരാഗണത്തിന് നടത്തിയത് ശേഷം പുറത്തുന്ന് വീണ്ടും പൂമ്പൊടി വന്ന് വീഴാതിരിക്കാന്‍ മാതൃവൃക്ഷത്തിന്റെ പൂങ്കുല ചെറിയ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് മൂടേണ്ടതാണ്.
കൃത്രിമ പരാഗണം
സങ്കരയിനം തൈകള്‍ ഉത്പാദിപ്പിക്കാനായിടാണ് തെങ്ങില്‍ കൃത്രിമപരാഗണം നടത്തുന്നത്. കൃത്രിമപരാഗണം നടത്താനായി നേരത്തെ ശേഖരിച്ചുവച്ച പരാഗം തേനൂറി നില്ക്കുന്ന പെണ്‍പ്പൂക്കളില്‍ (മച്ചിങ്ങയില്‍) ബ്രഷ് ഉപയോഗിച്ച് നിക്ഷേപിക്കാം. എന്നാല്‍ കൃത്രിമപരാഗണം നടത്തുന്നതിന് മുമ്പായി മാതൃവൃക്ഷത്തിന്റെ പൂങ്കുല വിരിയുന്ന അന്നു തന്നെ ആണ് പൂക്കള്‍ അടര്‍ത്തി മാറ്റേണ്ടതാണ്. അതുപോലെ തന്നെ തെരെഞ്ഞെടുത്ത് പിതൃവൃക്ഷത്തില്‍ നിന്നും പൂങ്കുല വിരിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആണ് പൂക്കള്‍ ശേഖരിച്ച് ഇളംവെയില്‍ ഉണക്കി പരാഗം ശേഖരിച്ച് വയ്ക്കേണ്ടതാണ്. കൃത്രിമപരാഗണത്തിന് നടത്തിയത് ശേഷം പുറത്തുന്ന് വീണ്ടും പൂമ്പൊടി വന്ന് വീഴാതിരിക്കാന്‍ മാതൃവൃക്ഷത്തിന്റെ പൂങ്കുല ചെറിയ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് മൂടേണ്ടതാണ്.
ഒരു തെങ്ങില്‍ ഒരു വര്‍ഷം 12 പൂങ്കുലകളാണ് ഉണ്ടാകുക. അവയില്‍ ചിലത് മാത്രമേ പൂര്‍ണ്ണവളര്‍ച്ചയെത്താറുള്ളൂ. അതിനാല്‍ ഒരു വര്‍ഷം 12 എണ്ണത്തില്‍ താഴെ മാത്രമേ വിളവെടുക്കാനായി ലഭിക്കുകയുള്ളു. വിളവെടുപ്പിന്റെ ഇടവേള ഓരോ സ്ഥലങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഒരു വര്‍ഷം 6 മുതല്‍ 12 വരെ വിളവെടുപ്പുകളാണുള്ളത്. കേരളത്തില്‍ വേനല്‍കാലത്ത് 45 ദിവസത്തെ ഇടവേളയും മഴക്കാലത്ത് 60 ദിവസത്തെ ഇടവേളയും ആണ് പിന്തുടരുന്നത്. ഓരോ തവണ വിളവെടുക്കുമ്പോഴും തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയ ഓലകളും കൊതുമ്പുകളും മറ്റും നീക്കം ചെയ്യുന്നത് രോഗകീടങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ സഹായിക്കും. വേനല്കാലങ്ങളില് അടിവശത്തെ ഒന്നോ രണ്ടോ പട്ടകള് മുറിച്ച് മാറ്റുന്ന പതിവുമുണ്ട്.
ഉയരം കൂടിയ ഇനങ്ങള്‍ നട്ട് 5 – 6 വര്‍ഷങ്ങള്‍ക്ക് ശേഷവും കുറിയ ഇനങ്ങള്‍ 3 – 4 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂക്കാന്‍ തുടങ്ങും. പൂര്‍ണ്ണമായും കായ്ച്ച് തുടങ്ങാന്‍ വീണ്ടും രണ്ട് വര്‍ഷത്തോളമെടുക്കും. വിളവെടുത്ത തേങ്ങ കുറച്ച് ദിവസം തണലില്‍ കൂട്ടിയിടുകയാണെങ്കില്‍ എളുപ്പത്തില്‍ പൊതിച്ചെടുക്കുന്നതിനും ഗുണനിലവാരമുള്ള കൊപ്ര ലഭിക്കുന്നതിനും ഉപകരിക്കും.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങ വിളവെടുക്കുമ്പോള്‍ നന്നായി മൂത്ത് കാമ്പ് നന്നായി ഉറച്ച തേങ്ങയാണ് ഇടുക. തേങ്ങയുടെ മൂപ്പ് നിശ്ചയിക്കുന്നത് പൂക്കുല വന്ന സമയം, തേങ്ങയുടെ വലിപ്പം, ബാഹ്യമായ മാറ്റങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്. പരമാവധി തൂക്കത്തില്‍ കൊപ്ര ലഭിക്കണമെങ്കില്‍ പൂര്‍ണ്ണമായി മൂപ്പെത്തി ഏതാണ്ട് 12 മാസം പ്രായമായതായിരിക്കണം. മൂക്കാത്ത തേങ്ങയില്‍ നിന്നുണ്ടാകുന്ന കൊപ്ര ഗുണമേന്മകുറഞ്ഞിരിക്കും. എണ്ണയുടെ അളവും കുറവായിരിക്കും.
വെള്ളത്തിന് മധുരം കൂടുതലുള്ള തെങ്ങിനങ്ങളാണ് കരിക്കിനായി ഉപയോഗിക്കുന്നത്.7-8 മാസം മൂപ്പെത്തിയ തേങ്ങയാണ് കരിക്കിനായി ഉപയോഗിക്കുന്നത്. ഉയരം കൂടിയ തെങ്ങില്‍ നിന്ന് കരിക്ക് കയറുപയോഗിച്ച് കെട്ടിയിറക്കണം. വിളവെടുത്ത് കുലയില്‍ നിന്ന് വേര്‍പെടുത്തിയ കരിക്ക് 24-36 മണിക്കൂറിലധികം സമയം കേടുകൂടാതിരിക്കില്ല. കരിക്കിന് വെള്ളം സംസ്കരിച്ച് പാക്ക് ചെയ്ത ഉല്പന്നങ്ങള് വിപണിയില്‍ ലഭ്യമാണ്. കുറിയ ഇനം തെങ്ങുകളായ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്, മലയന്‍ മഞ്ഞ, മലയന്‍ ഓറഞ്ച്, ഗംഗാബോന്തം എന്നിവ കരിക്കിന് പറ്റിയ ഇനങ്ങളാണ്. നെടിയ ഇനമായ പശ്ചിമതീരനെടിയ ഇനവും ഉ*ഠ യും കരിക്കിന് ഉത്തമമാണ്.
11-12 മാസം പ്രായമായ മൂപ്പെത്തിയ തേങ്ങയാണ് വിത്തുതേങ്ങയായി ഉപയോഗിക്കുന്നത്. സാധാരണ ഇരുപതിലധികം വര്‍ഷം പ്രായമുള്ളതും കനത്ത വിളവ് തരാന്‍ കഴിവുള്ളതുമായ മാതൃവൃക്ഷങ്ങളില്‍ നിന്നാണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. ഉയരം കൂടിയ തെങ്ങുകളില്‍ നിന്ന് അല്പം ശ്രദ്ധയോടെ കയര്‍ കെട്ടിയിറക്കേണ്ടതുണ്ട്. വളര്‍ച്ചയെത്താത്തതും കേടുള്ളതുമായ തേങ്ങകള്‍ വിത്തുതേങ്ങാ തിരെഞ്ഞ് നീക്കം ചെയ്യേണ്ടതാണ്. കുലുക്കി നോക്കുമ്പോള്‍ ഉള്ളില്‍ കുറച്ച് വെള്ളമുള്ളതോ വെള്ളം വറ്റിയതോ ആയ തേങ്ങകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിത്തു തേങ്ങ ശേഖരിക്കാനുള്ള സമയം പ്രാദേശികമായ കാലവസ്തകള്‍ക്കനുസരിച്ച് വ്യത്യസ്ഥമാണ്.
വിത്ത് തേങ്ങ ശേഖരിച്ച് തണലില്‍ സൂക്ഷിച്ച് മഴക്കാലം തുടങ്ങുന്നതോടെ പാകുകയാണ് പതിവ്. കേരളത്തിന്റെ കാലാവസ്ഥയില്‍ വിത്തു തേങ്ങ ശേഖരിക്കാനും പാകി മുളപ്പിക്കാനും പറ്റിയ സമയം യഥാക്രമം ജനുവരി-ഏപ്രില്‍ വെരെയും ജൂണ്‍-ജൂലായ് മാസങ്ങളുമാണ്. പാകുന്നതിന് മുമ്പ് തേങ്ങ 1 മാസം മുതല്‍ 5 മാസം വരെ തണലില്‍ ശേഖരിച്ചിടണം. കൂടുതല്‍ വേഗത്തിലും ഉയര്‍ന്ന ശതമാനത്തിലും വിത്തുതേങ്ങ മുളയ്ക്കുവനാണ് ഇങ്ങനെ ചെയ്യുന്നത്.
നെല്ലു നിറച്ച് തെങ്ങിന് പൂക്കുല സ്ഥാപിച്ച പറ മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലും, ഹൈന്ദവ വിവാഹ വേദികളിലും അവിഭാജ്യ ഘടകമാണ്.
തെങ്ങിന് പൂവ് പൂമ്പൊടിയുടെ അക്ഷയ ഖനിയാണ്.കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് തെങ്ങിന്റെ ഈ പ്രത്യേകതയാണ്.
തെങ്ങിന് പൂക്കുലയില് നിന്നും തേനീച്ച തേന്‍ നുകരുന്നു
വളര്‍ച്ചയെത്താത്ത പൂക്കുലയില് നിന്നും കള്ള് ഉണ്ടാക്കാറുണ്ട്.
തെങ്ങിന്റെ പൂക്കുല കൊണ്ട് തെങ്ങിന് പൂക്കുല ലേഹ്യം പോലുള്ള ആയുര്‍വേദ ഔഷധങ്ങള്‍ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post