തക്കാളി കൃഷി ചെയ്യുമ്പോള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വാട്ടരോഗം. വാട്ടരോഗമടക്കമുള്ള അസുഖങ്ങള്‍ വരാതെ തക്കാളിച്ചെടി സംരക്ഷിക്കാന്‍ പറ്റിയ ഉപാധിയാണ് ഗ്രാഫ്റ്റിംഗ്. ചുണ്ട, വഴുതന എന്നിവയിലൊക്കെ തക്കാളി ഗ്രാഫ്റ്റ് ചെയ്താല്‍ തക്കാളിക്ക് വേര് വഴിയുള്ള ഒരു അസുഖവും വരില്ല. ഇതിലൂടെ കൂടുതല്‍ കാലം കായ്ഫലം കിട്ടുകയും ചെയ്യും.
വഴുതനയില്‍ തക്കാളി ഗ്രാഫ്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം:
ഇതിനായി രണ്ട് മാസത്തോളം പ്രായമായ വഴുത തൈയില്‍ ഒരു മാസത്തോളം പ്രായമായ തക്കാളി തൈ ആണ് ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. പുതിയൊരു ബ്ലേഡ് രണ്ടാക്കി മുറിച്ച് അതില്‍ ഒരു ഭാഗം കൊണ്ടാണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്. ചെടി കട്ട് ചെയ്തു മാറ്റുക. താഴേക്ക് ഒരുപാട് ഇറക്കി ഗ്രാഫ്റ്റ് ചെയ്യാന്‍ പാടില്ല. കട്ട് ചെയ്ത ഭാഗത്ത് താഴേക്കായി ഒരു പിളര്‍പ്പുണ്ടാക്കണം.
ഇനി എകദേശം അതേ വണ്ണത്തിലുള്ള തക്കാളി തൈ കട്ട് ചെയ്‌തെടുക്കുക. കട്ട് ചെയ്‌തെടുത്ത തക്കാളിയുടെ തണ്ട് വീ രൂപത്തില്‍ ചെത്തിക്കൊടുക്കുക. ഈ ഭാഗം വഴുതന തൈയില്‍ കട്ട് ചെയ്ത് പിളര്‍പ്പുണ്ടാക്കിയ ഭാഗത്തേക്ക് വെച്ചുകൊടുക്കുക. എന്നിട്ട് ഗ്രാഫ്റ്റിംഗ് ക്ലിപ്പ് ഇട്ടുകൊടുക്കുക. അതിന് ശേഷം വെള്ളം സ്േ്രപ ചെയ്തുകൊടുക്കുക. തുടര്‍ന്ന് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞുവെക്കുക. സ്യൂഡോമോണോസില്‍ മുക്കിയ കവര്‍ കൊണ്ട് പൊതിഞ്ഞുവെക്കുന്നത് നല്ലതായിരിക്കും.
രണ്ട് ദിവസം കൂടുമ്പോള്‍ വെള്ളം സ്േ്രപ ചെയ്തുകൊടുക്കണം. മണ്ണ് ഉണങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരാഴ്ച കഴിയുമ്പോഴേക്കും ഗ്രാഫ്റ്റ് പിടിച്ചിട്ടുണ്ടാകും. ഒരാഴ്ചയ്ക്ക് ശേഷം ഗ്രോബാഗിലേക്കോ മറ്റോ തൈ മാറ്റി നടാം.
Discussion about this post