ചേമ്പ് വര്‍ഗത്തില്‍പ്പെട്ട ചീരയാണ് ‘ചീര ചേമ്പ്’. കണ്ടാല്‍ ചേമ്പിനെ പോലെ തോന്നും. എന്നാല്‍ ഈ ചെടിയില്‍ കിഴങ്ങുണ്ടായിരിക്കില്ല. ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ്. ഇതില്‍ ഒരു പാട് വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ചീര ചേമ്പ് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും, ചര്‍മ്മ സംരക്ഷണത്തിനും, കാഴ്ച വര്‍ദ്ധിപ്പിക്കാനും, പ്രമേഹ നിയന്ത്രണത്തിനും അത്യുത്തമമാണ് ചീര ചേമ്പ്.
മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല. പച്ചയും കറുപ്പും തണ്ടുകളുള്ള രണ്ട് തരം ചീര ചേമ്പുകളാണുള്ളത്. ഒരുവട്ടം തൈ നട്ടാല്‍ മികച്ച രീതിയില്‍ വളര്‍ന്ന് ഒരു പാട് തൈകള്‍ ഉണ്ടാകും. വലിയ പരിചരണം ഇതിന് ആവശ്യമില്ല.
സാധാരണ ചേമ്പ് കൃഷി ചെയ്യുന്നത് പോലെ തന്നെ ചീരച്ചേമ്പും നട്ടുവളര്‍ത്താം. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകള്‍ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. ഗ്രോബാഗിലും ചീരച്ചേമ്പ് വളര്‍ത്താം.
Discussion about this post