Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വിളകളെ വേനല്‍ച്ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Agri TV Desk by Agri TV Desk
February 17, 2020
in കൃഷിവാർത്ത
protect crop from drought
61
SHARES
Share on FacebookShare on TwitterWhatsApp

സംസ്ഥാനത്തെ താപനില അസാധാരണം വിധം വർധിക്കുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു .താപനില ഏതാണ്ട് 40 ഡിഗ്രി യിൽ എത്തുകയും വേനൽ മഴ കുറയുന്നത് മനുഷ്യര്‍ക്കെന്നതുപോലെ കാര്‍ഷിക വിളകള്‍ക്കും പ്രയാസകരമായ സാഹചര്യമാണ്‌.

ഈ പശ്ചാത്തലത്തില്‍ കാര്‍ഷിക രംഗത്ത്‌ അനുവര്‍ത്തിക്കാവുന്ന മുന്‍കരുതലുകളും
പരിപാലനമുറകളും പ്രതിപാദിക്കുന്നു.

* കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പകല്‍ 12 മുതല്‍ 3 വരെയുള്ള സമയത്ത്‌ ഒഴിവാക്കേണ്ടതാണ്‌. രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്ത്‌ പ്രയോഗിക്കാന്‍ പാടുള്ളതല്ല.

* ഭൂമിക്ക്‌ ആവരണം എന്ന നിലയ്ക്ക്‌ പുതയിടല്‍ ഏറ്റവും അവശ്യം അനുവര്‍ത്തിക്കേണ്ടതാണ്‌. മണ്ണിലുള്ള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിന്‌ സഹായകരമാകുന്നവിധം ഒരു പുതപ്പിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌.

ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടുപോകുന്നതും ഇതുമൂലം പരിമിതപ്പെടുന്നു.

ജൈവ പുതയിടീല്‍
,ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്‌, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ
പുതവസ്തുക്കളാണ്‌. തടങ്ങളില്‍ തൊണ്ട്‌ കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല
വിളകള്‍ക്കും ഏറെ അനുയോജ്യമാണ്‌.
ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്‌. തീയിടുന്നത്‌ അന്തരീക്ഷ
താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ
പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.

വേനൽ കാല ഉഴവ്
മേല്‍മണ്ണ്‌ ചെറുതായി ഇളക്കിയിടുന്നത്‌ വേനല്‍മഴയില്‍ നിന്നും ലഭിക്കുന്ന ജലം
മണ്ണില്‍തന്നെ സംഭരിച്ച്‌ നിര്‍ത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്‌. ഇതിനായി
തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവ്‌ അനുവര്‍ത്തിക്കാം. വേനല്‍മഴ
ലഭിച്ചതിനുശേഷം പയര്‍വര്‍ഗ്ഗവിളകള്‍ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

* പൊതുവേ, ജലസേചനത്തിനായി പരമാവധി ജലം ഉപയോഗിക്കുന്ന രീതിയാണ്‌
അനുവര്‍ത്തിച്ചുവരുന്നത്‌. തടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ഈ രീതി, പക്ഷേ,
ഉദ്ദേശിച്ച ഫലം നല്‍കുന്നില്ലെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക രംഗത്തെയും
കാര്‍ഷിക രംഗത്തെയും ജല ഉപയോഗം കാര്യക്ഷമമാക്കുന്നതിലൂടെ മാത്രം ജല ലഭ്യത
മെച്ചപ്പെടുത്താനാവും. നമ്മുടെ ജലോപയോഗ ശീലങ്ങളില്‍ മിതത്വം വരുത്തുക എന്ന
പ്രധാനമാണ്‌. ഓരോ വിളയ്ക്കും ശുപാര്‍ശ ചെയ്ത അളവില്‍ മാത്രം ജലസേചനം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളില്‍ നനവുണ്ടായിരിക്കുക എന്നതാണ്‌ പ്രധാനം

സൂക്ഷ്മ ജലസേചന രീതികള്‍ അവലംബിച്ച്‌ ലഭ്യമായ ജലം കൂടുതല്‍ സ്ഥലത്ത്‌
കൂടുതല്‍ നാള്‍, നനയ്ക്കാനുപയോഗിക്കാന്‍ സാധിക്കും. മണ്‍കുടങ്ങളില്‍ അടിഭാഗത്തായി
സുഷിരമുണ്ടാക്കി ഒരു പരുത്തിനൂല്‍ത്തിരി കടത്തിവെച്ചശേഷം വെള്ളം നിറച്ച്‌
വൃക്ഷവിളകളുടെ തൈകളുടെ തടങ്ങളില്‍ വെച്ചുകൊടുത്ത്‌ ജലസേചനം കാര്യക്ഷമമാക്കാം.
കഴിയുന്നതും കണിക ജലസേചന രീതി അവലംബിക്കുക.

മൈക്രോസ്പ്രിങ്ങളര്‍ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത്‌ ജലത്തിന്റെ
കാര്യക്ഷമമായ ഉപയോഗത്തിന്‌ വഴിയൊരുക്കുന്നു.

* വൃക്ഷവിളകളുടെ തൈകള്‍ക്ക്‌ തെങ്ങോലകള്‍ ഉപയോഗിച്ച്‌ തണല്‍ കൊടുക്കേണ്ടതാണ്‌.
വൃക്ഷങ്ങളുടെ തായ്തടിയില്‍ കുമ്മായം പൂശുക.

* ജൈവവളങ്ങള്‍ പൊതുവേ മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചകിരിച്ചോര്‍
കമ്പോസ്റ്റിന്റെ ഉപയോഗം മണ്ണിന്റെ ഈര്‍പ്പസംഗഹണശേഷി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍
ഏറ്റവും അഭികാമ്യമത്രെ.

* നനയില്ലാത്ത ഇടങ്ങളില്‍ രാസവളങ്ങളുടെയും, കോഴിവളത്തിന്റെയും ഉപയോഗം
വേനല്‍ക്കാലത്ത്‌ വേണ്ടെന്നുവെക്കുന്നതാണ്‌ ഉത്തമം.

* ഇലകള്‍ വഴി തളിച്ചുകൊടുക്കുന്ന വളങ്ങള്‍ വെയിലാറിയതിനുശേഷം മാത്രം തളിക്കുക.

* തോട്ടവിളകളില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം വെള്ളം തളിച്ചുകൊടുക്കുന്നത്‌ വരള്‍ച്ചയില്‍
നിന്നും വിളകളെ സംരക്ഷിക്കാന്‍ ഒരു പരിധിവരെ സഹായകമായിരിക്കും. സള്‍ഫേറ്റ്‌ ഓഫ്‌
പൊട്ടാഷ്‌ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസം ഇടവിട്ട്‌ വിളകളില്‍
തളിയ്ക്കുന്നത്‌ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകരമാകുന്നുവെന്ന്‌
കണ്ടെത്തിയിട്ടുണ്ട്‌.

How to protect crops from drought

Tags: proetct crop from drought
Share61TweetSendShare
Previous Post

ഗുണമേറെ ഈ ചീര ചേമ്പ്; വളര്‍ത്താനും എളുപ്പം

Next Post

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV