ഒട്ടേറെ ഔഷധമൂല്യമുള്ള ഒന്നാണ് മാങ്ങാ ഇഞ്ചി. നമ്മുടെ നാട്ടിൽ പൊതുവേ അച്ചാറും ചമ്മന്തിയും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഇഞ്ചി ഇനം കൂടിയാണ് ഇത്. ഒട്ടേറെ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന മാങ്ങ ഇഞ്ചി ധാരാളം പേർ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്നുണ്ട്. വാണിജ്യ അടിസ്ഥാനത്തിലുള്ള ഇതിന്റെ കൃഷി പൊതുവേ കേരളത്തിൽ കുറവാണ്. അതുകൊണ്ടുതന്നെ ഈ വിളയുടെ വിപണന സാധ്യതയും ഉപയോഗപ്പെടുത്തുവാൻ പലർക്കും സാധിച്ചിട്ടില്ല. ഇത്തരത്തിൽ മാങ്ങ ഇഞ്ചിയുടെ വാണിജ്യപരമായ ഉൽപാദനം സാധ്യമാക്കുന്നതിന് വേണ്ടി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച ഏറ്റവും ഗുണമേന്മയേറിയതും അത്യുൽപാദനശേഷിയുള്ളതുമായ മാങ്ങ ഇഞ്ചി ഇനമാണ് ഐ ഐ എസ് ആർ അമൃത്.

നാടൻ ഇനങ്ങളെക്കാൾ ഏറ്റവും ഗുണമേന്മ കൂടുതലും വിളവ് തരുന്നതും ആണ് ഈ ഇനം. ഒരു ഹെക്ടറിൽ നിന്ന് ശരാശരി 31 ടൺ വിളവ് ലഭിക്കുന്നതാണ്. കാമ്പിന് ആകർഷകമായ മഞ്ഞ നിറമാണ്. ഇതിനുപുറമേ നാടൻ ഇനങ്ങളെക്കാൾ സ്വാദിലും ഇത് കേമമാണ്. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി പ്രസാദ്, ഡോ. എൻ കെ ലീല, ഡോ.എസ് ആരതി, ഡോ ആർ ഗോപു, ഡോ ബി. ശശികുമാർ എന്നിവരുടെ സംഘമാണ് അമൃത വികസിപ്പിച്ചത്.
IISR Amrit is the highest quality and highest yielding variety of Mango Ginger developed by Indian Spice Research Institute, Kozhikode














Discussion about this post