അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ടിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ. വാൾമാർട്ടിന്റെ വെയർഹൗസിലേക്കുള്ള ആദ്യ കണ്ടെയ്നറിന്റെ ഫ്ളാഗ് ഓഫ് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ഒമ്പതിനം കയർ ഉത്പന്നങ്ങൾ അടങ്ങിയ 55 ലക്ഷം രൂപയുടെ ഓർഡറാണ് ആദ്യ ഘട്ടത്തിൽ കയറ്റി അയയ്ക്കുക.
റോപ്പ് മാറ്റ്, എൽ.കെ.ആർ, മെക്സ്മാറ്റ് എന്നീ ഇനങ്ങൾക്കാണ് ഓർഡർ. കയർ കോർപ്പറേഷൻ തൊഴിലാളികളാണ് ഇവ നിർമിക്കുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചേർന്ന് 50-ലേറെ തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത്.

ഡൽഹിയിൽ നടന്ന എക്സിബിഷനിലാണ് വാൾമാർട്ട് പ്രതിനിധികൾ കയർ കോർപറേഷന്റെ ഉത്പന്നങ്ങൾ കാണുന്നതും താത്പര്യമറിയിക്കുന്നതും. പിന്നീട് 17 തവണ കൂടിക്കാഴ്ച നടത്തി. ഗുണമേന്മാ പരിശോധനയുടെ ഭാഗമായി ഒമ്പത് സർട്ടിഫിക്കറ്റുകളും കോർപറേഷൻ സ്വന്തമാക്കി. വാൾമാർട്ടിന്റെ വിവിധ പരിശോധനകളും പൂർത്തിയാതോടെയാണ് കരാറിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി യു.എസിലും കാനഡയിലും കയർ ഉത്പന്നങ്ങൾ ലഭ്യമാകും.
American retail chain Wal-Mart now also has Kerala’s coir products















Discussion about this post