കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണായതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. ലോക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ വിളവെടുക്കാന്‍ കാത്തിരിക്കണമെന്നില്ല. വിളകള്‍ വിപണിയിലെത്തിക്കാന്‍ സൊമാറ്റോ, സ്വിഗ്ഗി ആപ്പുകളിലൂടെ സാധിക്കും.ഡിജിറ്റല്‍ പെയ്‌മെന്റ് ഉപോയഗിച്ച് പണമിടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണം.
കര്‍ഷക സംഘടനകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, പച്ചക്കറി വില്‍പ്പനശാലകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കും നാടന്‍ പച്ചക്കറികളും പഴങ്ങളും മറ്റും സംഭരിച്ച് കിറ്റുകളാക്കി സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ആപ്പുകള്‍ വഴി വില്‍പ്പന നടത്താം. ഇതുവഴി മാര്‍ക്കറ്റിലെത്തിച്ച് വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ ലാഭം നേടാന്‍ കര്‍ഷകര്‍ക്ക് കഴിയും. ഇതു കൂടാതെ കര്‍ഷകര്‍ക്ക് വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍മീഡിയകള്‍ വഴി റസിഡന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പച്ചക്കറികളും പഴങ്ങളും വില്‍പ്പന നടത്താം.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്തണം.
Discussion about this post