കാണാൻ കൗതുകവും അത്ഭുതം തോന്നിക്കുന്ന കുഞ്ഞൻ മരങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ആലപ്പുഴയിലെ പിജെ ജോസഫിന്റെ കൈവശം. ഇതിലേറെയും വിദേശരാജ്യങ്ങളിൽ നിന്നുള്ളവയാണ്. വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പൂച്ചെടികളും ഇതിൽ പെടും.ഈ വീട്ടിന്റെ ഇൻഡോറിൽ ഔട്ട്ഡോറിലും ബോൺസായ് ബോൺസായി വൃക്ഷങ്ങൾക്കായി പ്രത്യേക സ്ഥാനവും ജോസഫ് ഒരുക്കിയിരിക്കുന്നു.
കൃഷി അസിസ്റ്റൻറ് ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം യാത്രകളിലൂടെയാണ് പുതിയ ചെടികൾ ശേഖരിച്ചത്. കളക്ഷൻ വിപുലമായപ്പോൾ ആവശ്യക്കാർക്ക് വിപണനവും നടത്തുന്നു. ഒപ്പം ബോൺസായി മരങ്ങളുടെ പരിപാലനത്തെക്കുറിച്ചും മറ്റു ജൈവ കാർഷിക ക്ലാസുകളും എടുത്തു നൽകുന്നു.
Discussion about this post