മഞ്ഞ നിറം ആളുകളില്‍ ഉന്മേഷം നിറയ്ക്കാനും ഊര്‍ജം നിറയ്ക്കാനും സാധിക്കുന്നതാണത്രേ. പ്രത്യേകിച്ച് ശൈത്യകാലങ്ങളില്‍. പോസിറ്റീവ് നിറയ്ക്കാന്‍ കഴിയുന്ന മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നിങ്ങളുടെ പൂന്തോട്ടത്തിലുണ്ടെങ്കിലോ. കണ്ണിന് കുളിര്‍മയും മനസിന് ഉന്മേഷവുമേകാന്‍ മഞ്ഞപൂങ്കാവനം എങ്ങനെ ഒരുക്കാമെന്ന് നോക്കാം.
മോണോക്രോമാറ്റിക് ഗാര്‍ഡന്‍ ഡിസൈന്‍ എന്നാണ് ഇതിന് പറയുന്നത്. അതായത് ഒറ്റ വര്‍ണത്തിലുള്ള ചെടികളൊരുക്കുന്നത്. ഒറ്റ വര്‍ണത്തിലുള്ള പൂക്കളുകള്‍ക്ക് പൂന്തോട്ടത്തെ സജീവമാക്കി നിര്‍ത്താന്‍ സാധിക്കും.പ്രത്യേകിച്ച് ചെറിയ പൂന്തോട്ടങ്ങളാണെങ്കില്‍. വസന്തകാലം, ശരത്കാലം പോലെ സൂര്യപ്രകാശം ഉച്ചസ്ഥായിലെത്താത്ത വര്‍ഷങ്ങളില്‍ പൂന്തോട്ടങ്ങളുടെ അഴകുകൂട്ടാനും മഞ്ഞ നിറത്തിലുള്ള പൂക്കള്‍ക്ക് സാധിക്കും.
മഞ്ഞപൂങ്കാവനമൊരുക്കുമ്പോള്‍ ഡിസൈനിംഗില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. കാരണം, ഒറ്റ വര്‍ണ പൂക്കളാല്‍ ഗാര്‍ഡന്‍ ഒരുക്കുമ്പോള്‍ കൃത്യമായി ഡിസൈന്‍ ചെയ്തില്ലെങ്കില്‍ അഭംഗിയുള്ളതായി മാറാനും സാധ്യതയുണ്ട്. ഇരുണ്ടയിടങ്ങളെ പ്രകാശമുള്ളതാക്കി മാറ്റാന്‍ മഞ്ഞനിറത്തിലുള്ള പൂക്കള്‍ സഹായിക്കും.
അടുത്തുള്ള നഴ്‌സറികള്‍ സന്ദര്‍ശിച്ച് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ ലഭ്യമാക്കുക എന്നതാണ് മഞ്ഞപൂങ്കാവനമൊരുക്കാനുള്ള ആദ്യ പടി. ഒരുപാടുകള്‍ ഷേഡുകളെടുത്ത് ഗാര്‍ഡന്‍ അഭംഗിയുള്ളതാക്കാതിരിക്കാനും ശ്രദ്ധിക്കണം. മഞ്ഞനിറത്തിന്റെ ഏത് ഷേഡ് പൂക്കളും ഇതിനായി തെരഞ്ഞെടുക്കാം. പൂന്തോട്ടത്തിലെ ഏതെങ്കിലും ഒരു ഭാഗം തെരഞ്ഞെടുത്തും മഞ്ഞപൂങ്കാവനമൊരുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ മറ്റു ചെടികളെ മാറ്റാതെ തന്നെ മഞ്ഞപൂങ്കാവനമൊരുക്കാം. അങ്ങനെ ചെയ്യുമ്പോഴുള്ള മറ്റൊരു ഗുണം മഞ്ഞപൂങ്കാവനം കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്നതാണ്.
Discussion about this post