പൂക്കള്‍ കൊണ്ട് മാലകള്‍ തീര്‍ക്കാറുണ്ട്. തലയില്‍ ചൂടാന്‍, ക്ഷേത്രങ്ങളിലേക്ക്… അങ്ങനെ പല ആവശ്യങ്ങള്‍ക്കുമായി. എന്നാല്‍ അതെല്ലാം വാടിപോകുന്ന പൂക്കളല്ലേ. പക്ഷെ ഉണങ്ങിയ പൂകൊണ്ട് മാലയുണ്ടാക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? മാല മാത്രമല്ല, കമ്മല്‍, പെന്‍ഡന്റ്, മോതിരം, ബ്രേസ്ലെറ്റ് അങ്ങനെ നിരവധി ആഭരണങ്ങളുണ്ടാക്കുന്നുണ്ട് ഇപ്പോള്‍.
വിവിധ വര്‍ണത്തിലും രൂപത്തിലും വലിപ്പത്തിലുമുള്ള ഡ്രൈ ഫ്‌ളവര്‍ മാലകളും, വൈവിധ്യമാര്‍ന്ന മറ്റു ആഭരണങ്ങളുമാണ് വിപണി കീഴടക്കിയിട്ടുള്ളത്. റോസ്, ഓര്‍ക്കിഡ്, ബോഗന്‍വില്ല, ക്രിസാന്തിയ തുടങ്ങി ഉണക്കാന്‍ കഴിയുന്ന ഏത് പൂക്കളും ആഭരണനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
ഏറെ നാള്‍ ഇത് നശിക്കാതെ നിലനില്‍ക്കുമെന്നതാണ് പ്രത്യേകത. ഗ്ലാസ് ബോട്ടില്‍, റെസിന്‍, വാക്‌സ് എന്നിവയുപയോഗിച്ചാണ് ആഭരണനിര്‍മ്മാണം.
ഡ്രൈ ഫ്‌ളവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന വിധം:
ആദ്യം ചെയ്യേണ്ടത് പൂക്കള്‍ ഉണക്കുക എന്നതാണ്. ഇതിന് ഏകദേശം 10 മുതല്‍ 12 ദിവസം വരെ വേണ്ടി വരും. ഉണങ്ങിയ പൂക്കള്‍ റെഡിയായാല്‍ ആഭരണനിര്‍മ്മാണം ആരംഭിക്കാം. ഇതിനായി ഒരു ഗ്ലാസ് ലോക്കറ്റിനകത്ത് പശ പുരട്ടുക. അതിലേക്ക് ഉണക്കിയെടുത്ത പൂ വെക്കാം.ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് പൂ സെറ്റ് ചെയ്യാം.പിന്നീട് പെന്‍ഡന്റിന് അനുയോജ്യമായ ചെയിനോ നൂലോ ഉപയോഗിച്ച് കഴുത്തിലണിയാം.
പൂക്കള്‍ കൂടാതെ ഇലകള്‍, കായ്കള്‍ ചെറുചെടികള്‍ എന്നിവയും ആഭരണനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
Discussion about this post