സബുദാന എന്നും സാഗോ എന്നും അറിയപ്പെടുന്ന സംസ്‌കരിച്ചെടുത്ത സസ്യാഹാരമാണ് ചവ്വരി. ടാപിയോക്ക പേള്‍സ് എന്നൊരു പേരും ചവ്വരിയ്ക്കുണ്ട്. ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ചവ്വരി. വിവിധ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാന്‍ ചവ്വരിയ്‌ക്കൊരു പ്രത്യേക കഴിവുണ്ട്.
കപ്പ കിഴങ്ങിന്റെ അന്നജത്തില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. അതായത്, നമ്മുടെ സ്വന്തം കപ്പപ്പൊടി(മരച്ചീനിപ്പൊടി)യില്‍ നിന്നാണ് ചൊവ്വരി ഉണ്ടാക്കുന്നത്.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ചവ്വരി ഇന്ത്യയിലെത്തുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണ് ഇന്ത്യയിലെ ദക്ഷിണമേഖലകളില്‍ കപ്പയുടെ ഖ്യാതി വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. ഇന്ന് രാജ്യത്ത് തമിഴ്‌നാട്ടിലാണ് ചവ്വരി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളും ചവ്വരിയുടെ ഉല്‍പ്പാദനത്തിനായി കസ്സാവ ചെടി അഥവാ മരച്ചീനി/കപ്പ കൃഷി ചെയ്യുന്നുണ്ട്.
Discussion about this post