Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളില്‍ നടാന്‍ സമയമാകുന്നു

Agri TV Desk by Agri TV Desk
September 6, 2021
in പച്ചക്കറി കൃഷി
58
SHARES
Share on FacebookShare on TwitterWhatsApp

നിഘണ്ടുവില്‍ കാബേജിന്റെ അര്‍ത്ഥം തിരഞ്ഞിട്ടുണ്ടോ? ഒരു പച്ചക്കറി എന്നും വിരസമായ ജീവിതം നയിക്കുന്ന ആള്‍ എന്നും അര്‍ത്ഥം കാണാം. പച്ചക്കറികളുടെ ചരിത്രമെടുത്താല്‍ കാബേജ്, മുതുമുത്തശ്ശി. നാലായിരം കൊല്ലത്തിലധികം മുന്‍പുള്ള പരാമര്‍ശങ്ങള്‍ ഉണ്ട് കാബേജിനെ കുറിച്ച്, അങ്ങ് റോമിലും ഈജിപ്തിലും ചൈനയിലും മെസൊപ്പൊട്ടോമിയയിലും ഒക്കെ. സസ്യശാസ്ത്ര പിതാവായ തിയോഫ്രാസ്ടസ് (371287 BC)ന്റെ ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. തത്വചിന്തകനായിരുന്ന ഡയോജെനിസ് കാബേജും പച്ചവെള്ളവും മാത്രമേ കഴിക്കുമായിരുന്നുള്ളൂ എന്നും കേട്ടിട്ടുണ്ട്. പുരാതന ഈജിപ്തിലെയും റോമിലെയും കള്ള് കുടിയന്മാര്‍ അര്‍മാദരാത്രികള്‍ക്കു മുന്നേ വലിയ അളവില്‍ കാബേജ് അകത്താക്കുമായിരുന്നുവത്രെ. ഹാങ്ങ് ഓവര്‍ മാറ്റാനുള്ള തന്ത്രം.

അങ്ങനെ യൂറോപ്പില്‍ നിന്നും പറങ്കികള്‍ വഴി ഈ പച്ചക്കറി മുത്തശ്ശി പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലും എത്തി എന്ന് നിഗമനം. പതിനെട്ടാം നൂറ്റാണ്ടു വരെ ജപ്പാനില്‍ കാബേജ് പരിചിതമല്ലായിരുന്നുവത്രേ. അമേരിക്കയില്‍ ക്യാബേജ് എത്തിയത് ഫ്രഞ്ച് കാരനായ ഴാക് കാത്തിയെ വഴി 1541ല്‍. അതില്‍ പിന്നെ കടല്‍ യാത്രികര്‍ക്ക് സ്‌കര്‍വി എന്ന മോണരോഗം വരാതിരിക്കാന്‍ ഉപ്പിലിട്ട ക്യാബേജ് (sauerkraut )കഴിക്കുന്നത് പതിവായി.

ഇന്ന് ചൈനയും ഇന്ത്യയും റഷ്യയുമാണ് ഏറ്റവും കൂടുതല്‍ ക്യാബേജ് വിളയിക്കുന്നത്. ഏറ്റവും കൂടുതല്‍ ക്യാബേജ് തിന്നുന്നത് റഷ്യക്കാരാണ്. ഒരാള്‍ ഒരു വര്‍ഷം ഏതാണ്ട് 20കിലോ വരെ. കൊറിയക്കാരന് ക്യാബേജില്‍ നിന്നും ഉണ്ടാക്കുന്ന കിംച്ചി എന്ന പുളിപ്പിച്ച സലാഡ് ഇല്ലാതെ അന്നം ഇറങ്ങില്ല. അതിന്റ ബോട്ടില്‍ തുറന്ന തീന്മേശയില്‍ ഇരുന്നാല്‍ നമുക്കും അന്നം ഇറങ്ങില്ല. അത്ര (ദുര്‍ )ഗന്ധമാണ്. പക്ഷെ പ്രൊ -ബയോട്ടിക് സമ്പുഷ്ടമാണ് കിംച്ചി.

ഇനി കൃഷിയിലേക്ക് വരാം

സാധാരണ ഗതിയില്‍ ക്യാബേജ് ഒരു ശീതകാല വിളയാണ്. തണുപ്പ് നിറഞ്ഞ പര്‍വതനിരകളുടെ താഴ്വാരങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. എന്നാല്‍ ഇന്ന് സമതല പ്രദേശങ്ങളിലും നന്നായി വളരുന്ന ഇനങ്ങള്‍ ഉണ്ട്. പക്ഷെ ഹൈറേഞ്ചില്‍ കിട്ടുന്ന വിളവ് സമതലത്തില്‍ കിട്ടില്ല എന്നു മാത്രം.NS 160, 183, 43 എന്നിവ കേരളത്തിലെ സമതലങ്ങള്‍ക്ക് യോജിച്ച ഇനങ്ങള്‍ ആണ്. (NS എന്നാല്‍ Naamdhari Seeds എന്ന കമ്പനിയുടെ ചുരുക്കപ്പേര് ആണ്).

ദൈര്‍ഘ്യമാര്‍ന്ന പകലും തണുപ്പ് നിറഞ്ഞ രാത്രികളുമാണ് സമതലകൃഷിയ്ക്ക് പഥ്യം. ആയതിനാല്‍ നവംബര്‍ മുതല്‍ ജനുവരി അവസാനം വരെ അനുയോജ്യം. അതായത് മലയാളിയുടെ മനസ്സില്‍ മഞ്ഞു കോരിയിടുന്ന വൃശ്ചിക, ധനു, മകരമാസങ്ങള്‍. സെപ്റ്റംബര്‍ മാസം അവസാനം തൈകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ കൃത്യം നവംബര്‍ ഒന്നിന് തൈകള്‍ നടാം. കടുകിന്റെ കുടുംബത്തിലാണ് (Brassicaceae) ജനനം എന്നുള്ളതിനാല്‍ വിത്തും കടുക് പോലെ തന്നെ. വേഗം മുളയ്ക്കുകയും ചെയ്യും. ഒരു കിലോ സങ്കര വിത്തിന് കിലോയ്ക്ക് 36000 മുതല്‍ മേലോട്ടാണ് വില.

3:1 എന്ന അനുപാതത്തില്‍ ചകിരി ചോറ് പൊടിയും പൊടി രൂപത്തില്‍ ഉള്ള മണ്ണിര കമ്പോസ്റ്റും ചേര്‍ന്ന മിശ്രിതം പ്രൊ ട്രേകളില്‍ നിറച്ചു തൈകള്‍ ഉണ്ടാക്കാം. മുളച്ചു ഒരാഴ്ച കഴിഞ്ഞ്, ഓരോ ആഴ്ച ഇടവിട്ട്, രണ്ടോ മൂന്നോ തവണ 19:19:19, 1മുതല്‍ 2 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ വേഗം വളരും. നല്ല കരുത്തോടെ നിവര്‍ന്നു നില്‍ക്കുന്ന അഞ്ചാഴ്ച പ്രായമുള്ള, 5-6 ഇലകള്‍ ഉള്ള തൈകള്‍ വേണം നടാന്‍ എടുക്കാന്‍.

മണ്ണൊരുക്കേണ്ടതെങ്ങനെ?

6-8 മണിക്കൂര്‍ സൂര്യ പ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലം തെരഞ്ഞെടുക്കണം.

ഒരടി വീതിയിലും മുക്കാലാടി ആഴത്തിലും ആവശ്യത്തിന് നീളത്തിലും ഉള്ള ചാലുകള്‍ എടുക്കണം. മണ്ണ് നന്നായി കട്ട ഉടയ്ക്കണം. സെന്റിന് (40sq m) 2കിലോ കുമ്മായം /ഡോളോമൈറ്റ് ചാലുകളില്‍ വിതറി നന്നായി ഇളക്കി രണ്ടാഴ്ച ഇടണം.

സെന്റിന് 100 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, 2കിലോ പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, 2കിലോ എല്ലുപൊടി എന്ന അളവില്‍ അടിസ്ഥാന ജൈവ വളങ്ങള്‍ ചേര്‍ക്കണം. അത് കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി നന്നായി കൂട്ടി കലര്‍ത്തി 45 cm(ഒന്നരയടി ) അകലത്തില്‍ ഓരോ തൈകള്‍ നടണം.

അടുത്ത ചാല്‍ രണ്ടടി ഇടയകലം കൊടുത്തു വേണം എടുക്കാന്‍. ഇങ്ങനെ ചെയ്താല്‍ ഒരു സെന്റില്‍ (40 sq m ല്‍ 148 തൈകള്‍ നടാം. മറ്റു നടീല്‍ രീതികളും ഉണ്ട്).

വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത്. മൂന്ന് നാല് ദിവസം ചെറിയ തണല്‍ കൊടുത്താല്‍ നന്ന്.

ആദ്യത്തെ പത്തു ദിവസം വേര് പിടിക്കാന്‍ ഉള്ള സമയമാണ്.

അടുത്ത മുപ്പത് ദിവസം കായിക വളര്‍ച്ച കൂടുന്ന സമയമാണ്.

നട്ട് പതിനൊന്നാം ദിവസം ചെടിയൊന്നിന് 7ഗ്രാം ഫാക്റ്റം ഫോസും 4ഗ്രാം പൊട്ടാഷും നല്‍കണം.

35 ദിവസം കഴിഞ്ഞു ഇതേ വളപ്രയോഗം ആവര്‍ത്തിക്കണം.

അതിന് ശേഷം 15 ദിവസം കഴിഞ്ഞ് വീണ്ടും 7 ഗ്രാം ഫാക്റ്റം ഫോസ് മാത്രം നല്‍കാം.

ഈ മൂന്ന് വളത്തിനുമൊപ്പം മണ്ണ് രണ്ട് വശങ്ങളിലും കൂട്ടികൊടുക്കണം. ക്യാബേജിന്റെ വേരുകള്‍ വളരെ ആഴങ്ങളില്‍ പോകാറില്ല. ആയതിനാല്‍ വളരുന്നതിനനുസരിച്ചു മറിഞ്ഞു വീഴാതിരിക്കാന്‍ വശങ്ങളില്‍ മണ്ണ് കയറ്റണം.

ജൈവ രീതിയില്‍ ആണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മണ്ണില്‍ ജീവാമൃതം, വളച്ചായ, ബയോ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവ മാറിമാറി നല്‍കണം. കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളിയും നേര്‍പ്പിച്ച ഗോമൂത്രവും നല്‍കാം. ക്യാബേജിന് നൈട്രജന്‍ സമ്പുഷ്ടമായ വളങ്ങള്‍ ആണ് കൂടുതല്‍ പഥ്യം.

‘നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും വരും’ എന്ന് പറയുന്ന പോലെ ഇലതീനി പുഴുക്കളുടെ ഒരു കുംഭമേളയായിരിക്കും ക്യാബേജില്‍. കീടങ്ങള്‍ വന്നു പറ്റാതിരിക്കാന്‍ തോട്ടത്തിന്റെ വൃത്തിയും കള നിയന്ത്രണവും തുടക്കം മുതല്‍ തന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഉള്ള വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിത പ്രയോഗവും വേണം. ‘No pain, No gain’ എന്ന കാര്യം മറക്കേണ്ട. ഇലപ്പുള്ളി രോഗം, കരിങ്കാല്‍ രോഗം ഒക്കെ കൂടപ്പിറപ്പ് ആണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിച്ചുവട്ടില്‍ ഒഴിക്കണം. ഇലകളിലും തളിക്കണം.

പറിച്ചു നട്ട് 75-85 ദിവസമാകുമ്പോള്‍ മുകള്‍ ഇലകള്‍ കൂടിവരുന്നതായി കാണാം. ഓരോ ദിവസവും തല (Head)വലുതായി ഒരു ഘട്ടം എത്തുമ്പോള്‍ ആ വളര്‍ച്ച നിലച്ചതായി കാണാം. ഈ സമയത്ത് തല പിടിച്ച് നോക്കുമ്പോള്‍ നല്ല ഘനം അനുഭവപ്പെടും. അപ്പോള്‍ വിളവെടുക്കാം.നട്ട് ഏകദേശം 90-95ദിവസം കഴിയുമ്പോള്‍.

ക്യാബേജ് നടുന്നതിന് ഒരാഴ്ച മുന്‍പ് തോട്ടത്തിനു ചുറ്റും ഒരു വേലി പോലെ കടുക് നടുകയാണെങ്കില്‍ പല കീടങ്ങളും അതില്‍ വന്നു പറ്റും. (രണ്ടും ഒരു കുടുംബക്കാര്‍ ആയതിനാല്‍ കുടുംബശത്രുക്കളും ഒരു പോലെ ).അപ്പോള്‍ അവിടെ(കടുകില്‍ ) മരുന്നടിച്ചു കീടങ്ങള്‍ ക്യാബേജില്‍ പറ്റാതെ നോക്കുകയും ആകാം. കടുക് ഉപയോഗിക്കാതിരുന്നാല്‍ മതി.

അത് പോലെ ഇടയ്ക്കിടെ ചോളം, ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവ നടുന്നതും കീടങ്ങളെ തുരത്തുന്ന മിത്രകീടങ്ങള്‍ താവളമുറപ്പിക്കാന്‍ സഹായിക്കും. കൂടാതെ മഞ്ഞ, നീല നിറത്തിലുള്ള പശക്കെണികളും ചെടിയുടെ അല്പം മുകളില്‍ വരത്തക്ക രീതിയില്‍ സ്ഥാപിക്കണം. അത് നീരൂറ്റികളായ പ്രാണികളെ നശിപ്പിക്കാന്‍ ഉപകരിക്കും.

വൈവിധ്യമാര്‍ന്ന രീതികളില്‍ ക്യാബേജ് കഴിക്കാം.പച്ചയ്ക്ക്, ആവി കയറ്റി, വഴറ്റി, അച്ചാര്‍ ഇട്ട്, മൈക്രോ വേവ് ചെയ്ത്, വെറും ഉപ്പ് വെള്ളത്തില്‍ ഇട്ട്. അങ്ങനെയങ്ങനെ…ക്യാബേജില്‍ വലിയ അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.അത് കോശ വളര്‍ച്ചയെ സഹായിക്കും. പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ എല്ലുകള്‍ക്കു നല്ലതാണ്. ക്യാബേജ് നീര് കുടിക്കുന്നത് വയറ്റിലെ അള്‍സറിന് നല്ലതാണ്. പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണം ആകയാല്‍ കുറച്ച് കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകും. സള്‍ഫര്‍ സംപുഷ്ടമായാതിനാല്‍ ഗ്യാസ് രൂപം കൊള്ളാനും അധോവായു ബഹിര്‍ഗമിക്കാനും സാധ്യത കൂടും.

പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍

Tags: Cabbage
Share58TweetSendShare
Previous Post

മുത്താണ് ചവ്വരി

Next Post

‘മണ്ണിലെ പുളിപ്പിനെ മെരുക്കാതെ കൃഷിക്കിറങ്ങുക’- കൃഷിയില്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യം

Related Posts

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
പച്ചക്കറി കൃഷി

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

Next Post
‘മണ്ണിലെ പുളിപ്പിനെ മെരുക്കാതെ കൃഷിക്കിറങ്ങുക’- കൃഷിയില്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യം

'മണ്ണിലെ പുളിപ്പിനെ മെരുക്കാതെ കൃഷിക്കിറങ്ങുക'- കൃഷിയില്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യം

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV