#കര്ഷകന്
കൃഷി ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും പക്ഷേ ഒരു കര്‍ഷകനായി തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല .കാരണം കര്‍ഷകനായി തുടരാന്‍ ധാരാളം പഠിക്കണം. അത് പഠിപ്പിക്കാന്‍ ചിലപ്പോള്‍ ആളുണ്ടാവില്ല അത് ചെയ്തു തന്നെ പഠിക്കണം. കൃഷി എന്നത് 50% പഠിച്ചു ചെയ്യേണ്ടതും 50% ചെയ്തു പഠിക്കേണ്ടതുമായ ഒന്നാണ്. അങ്ങനെ പഠിച്ചു ചെയ്താലെ സാമ്പത്തികമായി വിജയിക്കാനാവൂ .
#പാഷന്‍
കര്‍ഷകനായി തുടരാന്‍ അതിനോടുള്ള പാഷന്‍ തന്നെയാണ് മുഖ്യം. പാഷന്‍ ഉണ്ടെങ്കില്‍ ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കും എത്ര പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോവും. കഴിഞ്ഞ തവണ തന്റെ കൃഷിയെ പരാജയപ്പെടുത്തിയ സാഹചര്യത്തെ തന്റെ പഠനത്തിലൂടെ മറികടന്ന് വിജയത്തിലെത്തും.
#പഠനം
കൃഷി ചെയ്യാന്‍ തുടങ്ങുന്നവര്‍ മണ്ണിനെക്കുറിച്ച് ,വെള്ളത്തെക്കുറിച്ച് ,കാലാവസ്ഥ ,വിത്ത് ,ചെടിക്ക് വേണ്ട പോഷകങ്ങള്‍ ,കീടങ്ങള്‍ ,രോഗങ്ങള്‍ ,വിളവെടുപ്പ് ,വിതരണം എന്നീ മേഖലകളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ട് .ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഒരു കര്‍ഷകനാവാന്‍ സാധിക്കില്ല 5 വര്‍ഷമെങ്കിലും എടുക്കും ഒരു തികഞ്ഞ കര്‍ഷകനാവുവാന്‍
#യാത്രകള്‍
കൃഷിയിലേക്കിറങ്ങുന്നവര്‍ തീര്‍ച്ചയായും ചെയ്യേണ്ട ഒന്നാണ് നല്ല കര്‍ഷകരിലേക്കുള്ള യാത്രകള്‍ .നല്ല കര്‍ഷകനില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ഒരു യൂണിവേഴ്‌സിറ്റിക്കും പഠിപ്പിച്ചു തരാനാവില്ല .എന്റെ യാത്രകള്‍ എനിക്ക് സമ്മാനിച്ച അറിവുകള്‍ ,സുഹൃത്തുക്കള്‍ ജീവിതാവസാനംവരെയുള്ള മുതല്‍ക്കൂട്ടുകളാണ് .
#കാര്‍ഷികവിദഗ്ധര്‍
നല്ല കര്‍ഷകരെപ്പോലെ കൃഷിയെക്കുറിച്ച് അറിയാവുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട് അവരെ കണ്ടെത്തി അവരിലൂടെ പുതിയ കൃഷിരീതികളെയും ,വിപണന സാഹചര്യങ്ങളെയും കുറിച്ച് മനസ്സിലാക്കണം .
#ടെക്‌നോളജി
ആധുനിക ടെക്‌നോളജികളെക്കുറിച്ച് മനസ്സിലാക്കുകയും അത് കൃഷിയില്‍ പ്രയോഗിക്കുകയും വേണം. എന്നാലെ കൃഷി കൂടുതല്‍ എളുപ്പവും ലാഭവും ആവുകയുള്ളു. പാടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഡ്രോണുകള്‍ ,ബയോടെക്‌നോളജി വളങ്ങള്‍, പ്രിസിഷന്‍ ഫാമിങ്ങ് തുടങ്ങിയവ കൃഷിയിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റം ഇതിന്റ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
#ഈസമയത്തിന്റെ ആവശ്യകത
ഈ സമയത്ത് എന്താണ് ഉപഭോക്താവിന് ആവശ്യം, നാളെ എന്തായിരിക്കും ആവശ്യം എന്നതിനെക്കുറിച്ച് ഒരു ധാരണ കര്‍ഷകന് ഉണ്ടായിരിക്കണം. കാലത്തിനനുസരിച്ച് കൃഷിരീതിയിലും മാറ്റം വരുത്തണം .
ധാരാളം ആളുകള്‍ കൃഷിയിലേക്കിറങ്ങാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇതെഴുതിയത് .തികഞ്ഞ പാഷനോടെ മാത്രമേ കൃഷിയിലേക്കിറങ്ങാവൂ ..
തയ്യാറാക്കിയത്:
രഞ്ജിത്ത് ദാസ്
Green EIS FPC Kadakkarappally
Discussion about this post