Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തികഞ്ഞ പാഷനോടെ മാത്രമേ കൃഷിയിലേക്കിറങ്ങാവൂ

Agri TV Desk by Agri TV Desk
January 23, 2022
in അറിവുകൾ
രഞ്ജിത്ത് ദാസ്

രഞ്ജിത്ത് ദാസ്

22
SHARES
Share on FacebookShare on TwitterWhatsApp

#കര്‍ഷകന്‍

കൃഷി ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും പക്ഷേ ഒരു കര്‍ഷകനായി തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല .കാരണം കര്‍ഷകനായി തുടരാന്‍ ധാരാളം പഠിക്കണം. അത് പഠിപ്പിക്കാന്‍ ചിലപ്പോള്‍ ആളുണ്ടാവില്ല അത് ചെയ്തു തന്നെ പഠിക്കണം. കൃഷി എന്നത് 50% പഠിച്ചു ചെയ്യേണ്ടതും 50% ചെയ്തു പഠിക്കേണ്ടതുമായ ഒന്നാണ്. അങ്ങനെ പഠിച്ചു ചെയ്താലെ സാമ്പത്തികമായി വിജയിക്കാനാവൂ .

#പാഷന്‍

കര്‍ഷകനായി തുടരാന്‍ അതിനോടുള്ള പാഷന്‍ തന്നെയാണ് മുഖ്യം. പാഷന്‍ ഉണ്ടെങ്കില്‍ ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കും എത്ര പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോവും. കഴിഞ്ഞ തവണ തന്റെ കൃഷിയെ പരാജയപ്പെടുത്തിയ സാഹചര്യത്തെ തന്റെ പഠനത്തിലൂടെ മറികടന്ന് വിജയത്തിലെത്തും.

#പഠനം
കൃഷി ചെയ്യാന്‍ തുടങ്ങുന്നവര്‍ മണ്ണിനെക്കുറിച്ച് ,വെള്ളത്തെക്കുറിച്ച് ,കാലാവസ്ഥ ,വിത്ത് ,ചെടിക്ക് വേണ്ട പോഷകങ്ങള്‍ ,കീടങ്ങള്‍ ,രോഗങ്ങള്‍ ,വിളവെടുപ്പ് ,വിതരണം എന്നീ മേഖലകളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ട് .ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഒരു കര്‍ഷകനാവാന്‍ സാധിക്കില്ല 5 വര്‍ഷമെങ്കിലും എടുക്കും ഒരു തികഞ്ഞ കര്‍ഷകനാവുവാന്‍

#യാത്രകള്‍

കൃഷിയിലേക്കിറങ്ങുന്നവര്‍ തീര്‍ച്ചയായും ചെയ്യേണ്ട ഒന്നാണ് നല്ല കര്‍ഷകരിലേക്കുള്ള യാത്രകള്‍ .നല്ല കര്‍ഷകനില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ഒരു യൂണിവേഴ്‌സിറ്റിക്കും പഠിപ്പിച്ചു തരാനാവില്ല .എന്റെ യാത്രകള്‍ എനിക്ക് സമ്മാനിച്ച അറിവുകള്‍ ,സുഹൃത്തുക്കള്‍ ജീവിതാവസാനംവരെയുള്ള മുതല്‍ക്കൂട്ടുകളാണ് .

#കാര്‍ഷികവിദഗ്ധര്‍

നല്ല കര്‍ഷകരെപ്പോലെ കൃഷിയെക്കുറിച്ച് അറിയാവുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട് അവരെ കണ്ടെത്തി അവരിലൂടെ പുതിയ കൃഷിരീതികളെയും ,വിപണന സാഹചര്യങ്ങളെയും കുറിച്ച് മനസ്സിലാക്കണം .

#ടെക്‌നോളജി

ആധുനിക ടെക്‌നോളജികളെക്കുറിച്ച് മനസ്സിലാക്കുകയും അത് കൃഷിയില്‍ പ്രയോഗിക്കുകയും വേണം. എന്നാലെ കൃഷി കൂടുതല്‍ എളുപ്പവും ലാഭവും ആവുകയുള്ളു. പാടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഡ്രോണുകള്‍ ,ബയോടെക്‌നോളജി വളങ്ങള്‍, പ്രിസിഷന്‍ ഫാമിങ്ങ് തുടങ്ങിയവ കൃഷിയിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റം ഇതിന്റ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

#ഈസമയത്തിന്റെ ആവശ്യകത

ഈ സമയത്ത് എന്താണ് ഉപഭോക്താവിന് ആവശ്യം, നാളെ എന്തായിരിക്കും ആവശ്യം എന്നതിനെക്കുറിച്ച് ഒരു ധാരണ കര്‍ഷകന് ഉണ്ടായിരിക്കണം. കാലത്തിനനുസരിച്ച് കൃഷിരീതിയിലും മാറ്റം വരുത്തണം .

ധാരാളം ആളുകള്‍ കൃഷിയിലേക്കിറങ്ങാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇതെഴുതിയത് .തികഞ്ഞ പാഷനോടെ മാത്രമേ കൃഷിയിലേക്കിറങ്ങാവൂ ..

തയ്യാറാക്കിയത്:

രഞ്ജിത്ത് ദാസ്
Green EIS FPC Kadakkarappally

 

Tags: Farmers
Share22TweetSendShare
Previous Post

അരണമരം

Next Post

എന്താണ് NCD തെങ്ങിന്‍ തൈകള്‍?

Related Posts

കാട്ടാനകളെ വിരട്ടിയോടിക്കുന്നതിനായി പഴമക്കാർ ഉപയോഗിച്ചിരുന്ന മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം
അറിവുകൾ

കാട്ടാനകളെ വിരട്ടിയോടിക്കുന്നതിനായി പഴമക്കാർ ഉപയോഗിച്ചിരുന്ന മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം

ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തി നസീമ
അറിവുകൾ

ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തി നസീമ

ശീമച്ചക്കയെ കുറിച്ച് കേട്ടിട്ടുണ്ടോ?
അറിവുകൾ

ശീമച്ചക്കയെ കുറിച്ച് കേട്ടിട്ടുണ്ടോ?

Next Post
എന്താണ് NCD തെങ്ങിന്‍ തൈകള്‍?

എന്താണ് NCD തെങ്ങിന്‍ തൈകള്‍?

Discussion about this post

കോഴികൃഷിയില്‍ ലാഭം കൊയ്ത കര്‍ഷകന്‍; പ്രദീപിന്റെ വലിയപറമ്പില്‍ എഗ്ഗര്‍ നഴ്‌സറി

കോഴികൃഷിയില്‍ ലാഭം കൊയ്ത കര്‍ഷകന്‍; പ്രദീപിന്റെ വലിയപറമ്പില്‍ എഗ്ഗര്‍ നഴ്‌സറി

വീട്ടാവശ്യത്തിനായി തുടങ്ങിയ കൃഷിയും പശു വളർത്തലും…| ഗോപാൽരത്ന പുരസ്‌കാര ജേതാവ് രശ്മി ഇടത്തനാൽ

വീട്ടാവശ്യത്തിനായി തുടങ്ങിയ കൃഷിയും പശു വളർത്തലും…| ഗോപാൽരത്ന പുരസ്‌കാര ജേതാവ് രശ്മി ഇടത്തനാൽ

താമര വിത്ത് എങ്ങനെ മുളപ്പിക്കാം?

താമര വിത്ത് എങ്ങനെ മുളപ്പിക്കാം?

കൃഷി ലഹരിയാക്കിയ ഡോക്ടര്‍ രഘുനാഥന്‍ നായര്‍

കൃഷി ലഹരിയാക്കിയ ഡോക്ടര്‍ രഘുനാഥന്‍ നായര്‍

പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍

പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ; മാതൃകയാക്കാം മുരളി – വിജയ ദമ്പതികളെ

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ; മാതൃകയാക്കാം മുരളി – വിജയ ദമ്പതികളെ

എഴുപത്തി മൂന്നാം വയസിലും കൃഷിയോടുള്ള ആവേശം കാത്തു സൂക്ഷിക്കുന്നു ഈ അമ്മ

എഴുപത്തി മൂന്നാം വയസിലും കൃഷിയോടുള്ള ആവേശം കാത്തു സൂക്ഷിക്കുന്നു ഈ അമ്മ

മട്ടുപ്പാവിലെ കൃഷിവിശേഷങ്ങളുമായി ഷാനിമോൾ ഉസ്മാൻ

മട്ടുപ്പാവിലെ കൃഷിവിശേഷങ്ങളുമായി ഷാനിമോൾ ഉസ്മാൻ

ചെടികളെയും പൂക്കളെയും കൃഷിയെയും ചേര്‍ത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ

ചെടികളെയും പൂക്കളെയും കൃഷിയെയും ചേര്‍ത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ

വർഷം മുഴുവൻ ഫലം തരുന്ന നാടൻ പ്ലാവ്

വർഷം മുഴുവൻ ഫലം തരുന്ന നാടൻ പ്ലാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV