ചകിരി തൊണ്ടിൽ നിന്നുള്ള മൂല്യ വർധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി മികച്ച നേട്ടം കൊയ്യുകയാണ് വയനാട് പുൽപ്പള്ളിയിലെ കയർ ഡി ഫൈബറിങ് ഫാക്ടറി. ഈ ഫാക്ടറിയുടെ മേൽനോട്ടം വഹിക്കുന്നത് ദമ്പതികൾ ആയ ജോസ് ആന്റണിയും അമ്പിളി ജോസും ആണ്. ചകിരി സംസ്കരണ രംഗത്തെ വയനാട്ടിലെ ആദ്യത്തെ സംരംഭമാണ് ഇത്. കർഷകർക്ക് ഉപകാരപ്പെടുന്ന ചകിരി ചോറും, വ്യത്യസ്ത തരത്തിൽപ്പെട്ട ചകിരി നാരുകളും ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
കൂടുതൽ പ്രൊഡക്ഷൻ നടക്കുന്നത് ചകിരി നാരിൽ നിന്ന് എടുക്കുന്ന എക്സ്പോർട്ട് കോളിറ്റി യിൽ മുൻപന്തിയിലുള്ള വൈറ്റ് ഫൈബർ ആണ്. ഇതുകൂടാതെ ചകിരി തൊണ്ടിൽ നിന്ന് തയ്യാറാക്കുന്ന ചകിരിച്ചോറ് നഴ്സറി നടത്തുന്നവർക്കും നൽകുന്നുണ്ട്. കർഷകർക്ക് ചെടികൾക്ക് പുത ഇടാൻ ആവശ്യമായി വരുന്ന ചെറിയ നാരുകളും ഇവിടെനിന്ന് ലഭ്യമാക്കുന്നുണ്ട്.
പ്രതിദിനം 25000 തൊണ്ടുകൾ പ്രൊഡക്ഷൻ ആവശ്യത്തിനായി ഇവിടെ ഉപയോഗപ്പെടുത്തുന്നു. ചകിരി സംസ്കരണം ആയി ബന്ധപ്പെട്ട യൂണിറ്റ് തുടങ്ങുവാൻ കയർ ബോർഡിൻറെ പിന്തുണയും ഇവർക്ക് ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അടക്കം പല യൂണിറ്റുകൾ സന്ദർശിച്ചതിനുശേഷം ആണ് ജോസ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് എത്തിയത്. സംരംഭം കൂടുതൽ വിപുലപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് ഇപ്പോൾ ഇരുവരും.
Discussion about this post