തിരുവനന്തപുരത്തെ വ്ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത് ഈ ചീരയുടെ പേരിലാണ്. കര്‍ഷകനായ തങ്കയ്യന്‍ പ്ലാങ്കാലയാണ് 20 വര്‍ഷംമുന്‍പ് ഈ ചുവപ്പന്‍ ചീരയെ നാട്ടിലെത്തിച്ചത്.
നല്ല തെളിച്ചമുള്ള ചുവപ്പ് നിറമാണ് വ്ളാത്താങ്കര ചീരയുടെ പ്രത്യേകത. ഈ നിറം തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം . നിറഞ്ഞു നില്‍ക്കുന്ന ചീര പാടം ഒരു മനോഹര കാഴ്ചയാണ്. ദീര്‍ഘകാലം വിളവ് ലഭിക്കുമെന്നതിനാല്‍ ആദായമുണ്ടാക്കാമെന്നതും ഈ ചീര ഇനത്തെ കര്‍ഷകരുടെ പ്രിയപ്പെട്ടതാക്കുന്നു. നിറവും ഗുണവും രുചിയും വാങ്ങാനെത്തുന്നവരേയും ആകര്‍ഷിക്കുന്നു.
വ്ളാത്താങ്കര ചീര വിത്ത് അന്വേഷിച്ച് ഇപ്പോഴും നിരവധി പേരാണ് തങ്കയ്യന്‍ പ്ലാങ്കാലയെ സമീപിക്കാറുള്ളത്. ഔഷധ ഗുണമുള്ളതും സാമ്പത്തിക ലാഭം തരുന്നതുമായ ഈ വിത്തിനം ഇനിയുമേറെ പേരിലേയ്ക്ക് എത്തണമെന്നാണ് ഈ കര്‍ഷകന്റെ ആഗ്രഹം.
Discussion about this post