മട്ടുപ്പാവിലെ ഒരു ഇഞ്ച് സ്ഥലം പോലും പാഴാക്കാതെയുള്ള കൃഷിത്തോട്ടം കാണണോ? തിരുവനന്തപുരം അരുവിക്കര സ്വദേശി വിജയം ഭാസ്കറിന്റെ ഇത്തരത്തിൽ ഒരു മാതൃക കൃഷിത്തോട്ടം ആണ് . കാബേജ്, കോളിഫ്ലവർ, വഴുതന, മുളക്, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഈ വീട്ടമ്മ ഇവിടെ വിളയിച്ചെടുക്കുന്നു.
വീട്ടാവശ്യത്തിന് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മട്ടുപ്പാവ് കൃഷിയിലേക്ക് തിരിഞ്ഞത്. മട്ടുപ്പാവിലെ കൃഷി വിപുലമായപ്പോൾ ഈ വീട്ടമ്മയെ തേടിയെത്തിയത് ടാറ്റ വൈറോണിന്റെ 2023ലെ മികച്ച മട്ടുപ്പാവ് കർഷകക്കുള്ള പുരസ്കാരമാണ്. കൃഷിയിടത്തിൽ എപ്പോഴും സജീവമായി ഭർത്താവ് ഭാസ്കരൻ നായരും കൂട്ടിനുണ്ട്.
പച്ചക്കറി കൃഷിയിലെ സ്വയം പര്യാപ്തതയ്ക്കൊപ്പം മാനസിക ഉല്ലാസവും നൽകുന്ന ഈ മട്ടുപ്പാവ് കൃഷിയെ കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരുവരും.
Discussion about this post