Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

വെറ്റില കൃഷി രീതികൾ

Agri TV Desk by Agri TV Desk
March 8, 2021
in കൃഷിരീതികൾ
126
SHARES
Share on FacebookShare on TwitterWhatsApp

അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന വിളയാണ് വെറ്റില. “പൈപ്പെറേസീ” കുടുംബത്തിൽപ്പെട്ട ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും വെറ്റില കൃഷിചെയ്തു വരുന്നു. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം. അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് സാധാരണ കൃഷി ചെയ്യാറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും.

ഇനങ്ങൾ

തുളസി, വെണ്മണി, അരിക്കോടി, കൽക്കൊടി, കരിലാഞ്ചി, കർപ്പുരം, ചിലാന്തികർപ്പുരം, കൂറ്റക്കൊടി നന്ദൻ, പെരുങ്കൊടി, അമരവിള, പ്രാമുട്ടൻ എന്നിവയാണ് പ്രധാന ഇനങ്ങൾ.

കൃഷിക്കാലം

രണ്ടു പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയക്ക് അനുയോജ്യം. മേയ്- ജൂണിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും ആഗസ്റ്റ് – സെപ്റ്റംബറിൽ  കൃഷിയിറക്കുന്ന തുലാക്കൊടിയുമാണ് കൃഷികാലങ്ങൾ.

അത് 2-3 വർഷം പ്രായമായ കൊടിയുടെ തലപ്പാണ്‌ പുതുകൃഷിയ്ക്കുപയോഗിക്കുന്നത്. ഒരു മീറ്റർ  നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനെടുക്കുന്നത്. ഒരു ഹെക്ടർ സ്ഥലത്തേക്കു ഏകദേശം 20000 -25000 തലപ്പുകൾ ആവശ്യമായി വരും

നല്ല തണലുള്ളതും നനയ്ക്കാൻ  വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ് വെറ്റിലകൃഷിക്കു നല്ലത്. കിളച്ചൊരുക്കിയ മണ്ണിൽ  10-15 മീറ്റർ നീളവും 75 സെന്റീമീറ്റർ വീതിയും ആഴവുമുള്ള ചാലുകൾ കീറിയാണ് സാധാരണ കൊടികൾ നടുന്നത്. ചാലുകൾ തമ്മിൽ 1 മീറ്റർ അകലമുണ്ടായിരിക്കണം. ചാണകവും, പച്ചിലയും, ചാരവും മേൽമണ്ണുമായി കലർത്തി ചേർക്കാം.

ജൈവവളമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും ഇട്ടുകൊടുക്കുകയും, ഇടക്കിടെ ചാണകം കലക്കി തളിക്കുകയും ചെയ്യണം. നട്ട് നാലു മാസക്കാലവും ഈ പരിചരണം വിളവെടുപ്പു വരെ തുടരാം. ശീമക്കൊന്നയില, മാവില തുടങ്ങി പലതരം ഇലകൾ മാസത്തിലൊരിക്കൽ  ഇട്ടുകൊടുക്കുന്നതു വള്ളികൾക്ക് നല്ലതാണ്.

തടത്തിൽ ശരിയായ ഈർപ്പം വെറ്റിലക്കൊടിക്ക് ആവശ്യമാണ്.എന്നാൽ വെള്ളം കെട്ടിനില്ക്കരുത്. മഴ തീരെയില്ലാത്ത സമയത്ത് ദിവസം 2 നേരം നനയ്ക്കണം. നനയ്ക്കാൻ ഏറ്റവും യോജിച്ച സമയം രാവിലെയും വൈകുന്നേരവുമാണ്.

നട്ട് ഒരു മാസം കഴിയുമ്പോൾ  കൊടി പടർത്താൻ  തുടങ്ങാം. ഇതിനായി നാട്ടിയ മുളങ്കമ്പുമായി 15-20 സെന്റിമീറ്റർ അകലത്തിൽ പഴനാരുകൊണ്ട് ചെറുതായി ബന്ധിച്ച് പടർത്താവുന്നതാണ്. കൊടിയുടെ വളർ ച്ചയനുസരിച്ച് 15-20 ദിവസത്തിലൊരിക്കൽ മുളങ്കമ്പുമായി ചേർത്ത് കെട്ടിക്കൊടുക്കണം. തോട്ടം കളകൾ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം.

 

കൊടി താഴ്ത്തിക്കെട്ടൽ 

ആഗസ്റ്റ് – സെപ്റ്റംബർ മാസമാണ് വള്ളി താഴ്ത്തിക്കെട്ടേണ്ട സമയം. താഴ്ത്തിക്കെട്ടും മുൻ പ് വള്ളിയുടെ ചുവടറ്റത്തുള്ള എല്ലാ ഇലകളും 15 സെ.മീ. ഉയരത്തിൽ നുള്ളി മാറ്റണം.കൊടി മുഴുവനും താങ്ങ് ചെടിയിൽനിന്നും അഴിച്ചു മാറ്റിയതിനു ശേഷം അതിന്റെ അഗ്രഭാഗത്തുള്ള 30 മുതൽ 60 സെന്റീമീറ്റർ തണ്ട് ഒഴിച്ചുള്ള വള്ളി താങ്ങ് ചെടിയുടെ ചുവട്ടിൽ ശ്രദ്ധയോടെ ചുറ്റിവെക്കണം. താങ്ങ് ചെടിയുടെ ചുവട്ടിൽ ഒരു ചെറിയ പാത്തിയുണ്ടാക്കി, പകുതിഭാഗം മണ്ണിൽ മൂടിയിരിക്കത്തക്കവണ്ണം വള്ളിച്ചുരുൾ പാത്തിയിൽ വയ്ക്കണം. വെറ്റിലക്കൊടി ആദ്യത്തെ തവണ വള്ളി താഴ്ത്തിക്കെട്ടുന്നതിനു മുമ്പ് ഇല നുള്ളാൻ പാടില്ല എന്നാൽ തുടർന്നുള്ള ഓരോ വർഷവും വെറ്റില നുള്ളി കഴിഞ്ഞാണ് വള്ളി താഴ്ത്തിക്കെട്ടേണ്ടത്.

വിളവെടുപ്പ്

മൂന്നു മുതൽ ആറുമാസത്തിനുള്ളിൽ  കൊടിക്ക് ഒന്നരമീറ്റർ ഉയരം വെക്കും. ഈ അവസരത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്. ഇല ഞെട്ടോടുകൂടി നുള്ളിയെടുക്കണം. മാസത്തിൽ  രണ്ടു തവണയോ ആഴ്ചയിൽ  ഒരിക്കലോ ഇല നുള്ളാവുന്നതാണ്. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളം ചേർത്തുകൊടുക്കണം

Share126TweetSendShare
Previous Post

തക്കാളിച്ചെടിയെ ബാധിക്കുന്ന ബാക്ടീരിയല്‍ വാട്ടരോഗം

Next Post

വ്യത്യസ്തമായ കൃഷി മാതൃകയുമായി സുജിത്ത്

Related Posts

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം
അറിവുകൾ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

Next Post
sujith kanjikuzhy

വ്യത്യസ്തമായ കൃഷി മാതൃകയുമായി സുജിത്ത്

Discussion about this post

കശുമാവ് കൃഷിക്ക് ധനസഹായം,  കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies