‘ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കാർവിങ്’ എവിടെയെങ്കിലും ഈ കലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിരുന്ന് സൽക്കാരങ്ങളിൽ പോകുമ്പോൾ പഴങ്ങളിലും പച്ചക്കറികളിലും കലാ കൗതുകങ്ങൾ ഒരുക്കിയിരിക്കുന്ന കാഴ്ച കണ്ടിട്ടില്ലേ? ഇതാണ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കാർവിങ്. ഈ കലയെ തൻറെ ഉപജീവനമായി മാറ്റിയ ഒരാളാണ് എറണാകുളം വളഞ്ഞമ്പലത്തുള്ള ഷാജൻ.
ഹോട്ടൽ മാനേജ്മെൻറ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റ്യൂട്ടുകളിലൂടെ അദ്ദേഹം തന്നെ അറിവ് പകർന്ന് നൽകുകയും ചെയ്യുന്നു. പല പ്രദർശന മേളകളിലും വിവാഹ വിരുന്നുകളിലും ഈ കലാസംരംഭം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഈ കാലഘട്ടത്തിൽ. അതുകൊണ്ടുതന്നെ ഇതിന് ഏറെ പ്രചാരവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പഴങ്ങളിലും പച്ചക്കറികളിലും ഓരോ വിധ ഡിസൈനുകൾ കൊത്തിയെടുക്കുമ്പോൾ സമയവും ക്ഷമയും കൂടുതൽ വരുന്നുണ്ടെങ്കിലും ഇത് മനസ്സിൽ നൽകുന്ന സന്തോഷം അത്യന്തം വലുതാണെന്ന് ഈ കലാകാരൻ പറയുന്നു.
Discussion about this post