വീട്ടിൽ ഇരിക്കുന്ന സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാൻ പ്രോത്സാഹനം നൽകി അഗ്രി ടിവി തുടങ്ങിയ വീട്ടിലിരിക്കാം …. വിളയൊരുക്കാം ക്യാമ്പെയ്ന് ആവേശകരമായ പ്രതികരണം. ലോക്ഡൗണ്‍ സമയം കൃഷിക്കായി വിനിയോഗിക്കുന്ന വീഡിയോകൾ പങ്കുവെയ്ക്കുക, വീട്ടിൽ ചെയ്യുന്ന കൃഷികൾ പരിചയപ്പെടുത്തുക, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുക തുടങ്ങിയവയാണ് ക്യാമ്പെയ്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം മലയാളികൾ സ്വന്തം കൃഷി രീതിയും കൃഷിയിടവും പരിചയപ്പെടുത്തുന്ന വീഡിയോകൾ അഗ്രി ടിവിയിലൂടെ പങ്കുവെച്ചു കഴിഞ്ഞു. നിങ്ങൾക്കും ഈ ക്യാമ്പെയ്നിൽ പങ്കെടുക്കാം. ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ കൃഷിയിടത്തിന്റെ വീഡിയോയും ലഘുവിവരണവും ഞങ്ങൾക്ക് (Whatsapp : 9048111226) അയച്ചു തരിക. കൃഷി ചെയ്യുന്ന വിളകളെക്കുറിച്ചും അവ നടുന്ന വിധവും പരിപാലനരീതിയും വിശദീകരിക്കുന്ന വീഡിയോകളുമാകാം.
Discussion about this post