കൃഷി വകുപ്പിന് കീഴിലുള്ള നിർമിക്കുന്ന ജ്യൂസും വെളിച്ചെണ്ണയുംചിപ്സും,ചമ്മന്തി പൊടിയുമൊക്കെ ഇനി ആകർഷകമായ പാക്കിങ്ങിലേക്കു മാറുന്നു . ഗുണ മേന്മ ഒട്ടും കുറയ്ക്കാതെ രാജ്യാന്തര നിലവാരത്തിലുള്ള പാക്കിങ്ങിലേക്കു മാറ്റാൻ ഉള്ള പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും .
ഉത്പന്നങ്ങളുടെ പാക്കിങ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ .മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡയറക്ടർ ഡോ .തൻവീർ ആലം.കൃഷി മന്ത്രി വി.എസ് സുനിൽകുമാർ അടക്കം ഉന്നതരുമായി ഇന്ന് കുടി കാഴ്ച നടത്തും .
വനിതക്ക് സ്വന്തം മീൻതോട്ടം: ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു
കഴിഞ്ഞ തൃശ്ശൂരിൽ നടന്ന വൈഗ കാർഷിക മേളയിൽ ഡോ .തൻവീർ ആലം ആദ്യ വട്ട കുടി കാഴ്ചകൾ നടത്തിയിരിന്നു .കൃഷി വകുപ്പിന്റെ ഉൽപ്പന്നങ്ങൾ ഗുണ മേന്മ ഉള്ളതാണെങ്കിലും വിപണിയിൽ ചലനം സൃഷിടിക്കാത്തതു അനാകര്ഷണമായ പാക്കിങ് മൂലം ആണന്നു വൈഗ പ്രേദര്ശനത്തിനു എത്തിയ തെലുങ്കാന കൃഷി മന്ത്രിയും പറഞ്ഞിരിന്നു .തുടർന്നു ചേർന്ന അവലോകന യോഗത്തിലേക്ക് നീങ്ങാൻ കൃഷി മന്ത്രി വി. എസ് സുനിൽകുമാർ തീരുമാനിക്കുയായിരിന്നു .
Discussion about this post