അഗ്രോ ഇൻക്യുബേഷൻ സംരംഭക പദ്ധതി
അഗ്രോ ഇൻക്യുബേഷൻ സംരംഭക പദ്ധതിയുടെ ഭാഗമായി
ഭക്ഷ്യ സംസ്‌കരണ – മൂല്യ വര്‍ദ്ധിത മേഖലയിൽ 1500 സംരംഭങ്ങള്‍ സൃഷ്ടിക്കാൻ സര്ക്കാര് ലക്ഷ്യമിടുന്നു.ഇതിന്റെ ഭാഗമായാണ് വ്യവസായ വകുപ്പ് സംരംഭകത്വ പദ്ധതി ആരംഭിച്ചു.
കോവിഡ് സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനായി സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത് .
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനം വ്യവസായ വകുപ്പിന്റെ ഭാഗമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ( കെ ഐ ഇ ഡി) ആണ് നിര്‍വഹിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭ പരിശീലനങ്ങള്‍ ഓണ്‍ലൈനിലൂടെ ആരംഭിച്ചു. പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കെ ഐ ഇ ഡി യുടെ www.kied.info എന്ന വെബ്‌സൈറ്റിലൂടെ നടന്നു വരികയാണ്.
കേരളത്തില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിച്ച് ആരംഭിക്കാന്‍ കഴിയുന്ന മൂല്യ വര്‍ധന ഉല്‍പന്നങ്ങളുടെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 9 സെഷനുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്.
കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജ്‌നങ്ങള്‍, പാല്‍, മാംസം, മുട്ട, തേന്‍, മഷ്‌റൂം, പ്ലാന്റേഷന്‍, അരി, മല്‍സ്യം, ചക്ക, വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ അടിസ്ഥാനമാക്കി കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രധാന ഗവേഷണ
സ്ഥാപനങ്ങളിലെ വിദഗ്ധരാണ് സെഷനുകള്‍ കൈകാര്യം ചെയ്യുക.
കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍-പച്ചക്കറികള്‍,സുഗന്ധ വ്യഞ്ജനങ്ങള്‍, മഷ്‌റൂം, മല്‍സ്യം എന്നീ വിഷയങ്ങളില്‍ 7 ദിവസങ്ങളില്‍ ആയി 400 ഇല്‍ അധികം വ്യക്തികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
വരുന്ന ദിവസങ്ങളില്‍ തേന്‍,പ്ലാനറ്റേഷന്‍, അരി, എന്നീ വിഷയങ്ങളില്‍ സംരംഭക സാധ്യതകള്‍ അവതരിപ്പിക്കുന്ന ക്ലാസുകള്‍ ഉണ്ടാകും. സംരംഭകര്‍ക്ക് ബിസിനസ് സംബന്ധമായ സാങ്കേതിക സഹായവം, ഇന്‍ക്യൂബേഷന്‍ സൗകര്യങ്ങളും മറ്റും മാര്‍ഗനിര്‍ദേശവും, വ്യവസായ വാണിജ്യ വകുപ്പിന്റെ സ്‌കീമുകളുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
Discussion about this post