എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ ,വടക്കേക്കരയിലെ കർഷകർ കൃഷി ചെയ്ത നെല്ല് സംസ്കരിച്ച് ,അരിയാക്കി വിപണിയിലെത്തുകയാണ്. വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സഹകരണത്തോടെ, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.മുരളി, നേതൃത്വത്തിലാണ് ,വടക്കേക്കര പൊന്നരി ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. വടക്കേക്കര പൊന്നരിയുടെ വിപണനോദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.KS സനീഷ് ,വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീമതി. മിനി വർഗ്ഗീസ് മാണിയാറ, ശ്രീമതി. ബീനാ രത്നൻ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോബി ,വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.MK. ഷിബു, വടക്കേക്കര കൃഷി ഓഫീസർ ശ്രീമതി. NS നീതു, ATMA,BTM ശ്രീ.ശരത്ത് കൃഷി അസിസ്റ്റൻ്റ് മാരായ VS ചിത്ര ,SK. ഷിനു. പെസ്റ്റ് സ്കൗട്ട് ഉദയൻ ,കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. നെൽപ്പാടങ്ങളില്ലാത്ത വടക്കേക്കര പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും നെൽകൃഷിയാരംഭിച്ചിരിക്കുകയാണ്. ഒരുകിലോ വടക്കേക്കര പൊന്നരിക്ക് 50 രൂപായാണ് വില .വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക മുന്നേറ്റത്തിൻ്റെ ഭാഗമായാണ് വടക്കേക്കര. പൊന്നരി വിപണിയിലെത്തുന്നത്.
Discussion about this post