ആലുവ ഗവ. ഗസ്റ്റ് ഹൗസ് (ആലുവ പാലസ്) വളപ്പിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി .ആലുവ പാലസ് പരിസരത്തു കാടു പിടിച്ചു കിടന്ന 20 സെന്റ് സ്ഥലം വൃത്തിയാക്കി എടുത്താണ് വിത്തുകളും തൈകളും നട്ടത് .ധാരാളം സ്ഥലം വെറുതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവിടെ പൂർണമായും കൃഷി ചെയ്യാൻ തീരുമാനിച്ചത് .ആലുവ എം എൽ എ ശ്രീ. അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചത്.കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ആലുവ ഗവ.ഫാമിലെ (കൃഷി പാഠശാല) ജീവനക്കാർ, ഗസ്റ്റ് ഹൗസ് ജീവനക്കാർ തുടങ്ങി
പദ്ധതിയുമായി സഹകരിച്ച മുഴുവൻ പേരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു .
കൃഷി മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
Discussion about this post