സ്ഥലപരിമിതിയാണ് പലപ്പോഴും പലരെയും വീട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാറുള്ളത്. എന്നാല്‍ പരിമിതമായ സ്ഥലത്തും വലിയൊരു കൃഷിലോകം ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരും ധാരാളമുണ്ട്. അത്തരത്തിലൊരാളാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ലീന പ്രദീപ്. മട്ടുപ്പാവിലാണ് ലീനയുടെ കൃഷിത്തോട്ടമൊരുക്കിയിട്ടുള്ളത്.
തികച്ചും ജൈവരീതിയിലുള്ളതാണ് ലീനയുടെ കൃഷി. മൂന്നൂറോളം ഗ്രോബാഗുകളിലായാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പച്ചമുളക്, വെള്ളരി, വെണ്ട, പയര്‍, തക്കാളി തുടങ്ങി വീട്ടിലേക്കാവശ്യമായ എല്ലാ തരം പച്ചക്കറികളും ഇവിടെയുണ്ട്. കൂടാതെ ചോളം, മഴവില്‍ ചോളം എന്നിവയും ഇവിടെയുണ്ട്.
ലീനയുടെ മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങള്‍ കാണാം. കൂടാതെ ഈ ലോക്ഡൗണ്‍ കാലത്ത് നിങ്ങള്‍ ചെയ്യുന്ന കൃഷികള്‍ അഗ്രി ടീവിയുടെ ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിനിലൂടെ പങ്കുവെക്കാം.
Discussion about this post