കശ്മീരിലെ വസന്തകാല സൗന്ദര്യത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍. സബര്‍വാന്‍ പര്‍വത താഴ്‌വരയില്‍ 74 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു ഈ വര്‍ണവിസ്മയമൊരുക്കുന്ന ഉദ്യാനം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഉദ്യാനമാണിത്. ട്യൂലിപ് വസന്തത്തിന്റെ മനോഹര ദൃശ്യങ്ങള്‍ അഗ്രിടിവിയുടെ പ്രേക്ഷകര്‍ക്കായി പങ്കുവെക്കുകയാണ് ശ്രീ വിനയ് ജോര്‍ജ്.
62 വ്യത്യസ്ത ഇനങ്ങളിലായി 15 ലക്ഷത്തോളം ട്യൂലിപ് പുഷ്പങ്ങളാണ് ഇവിടെ വിരിഞ്ഞുനില്‍ക്കുന്നത്.
ലോക്ഡൗണ്‍ മൂലം കഴിഞ്ഞ വര്‍ഷം ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ മാര്‍ച്ച് 24 മുതല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. നിരവധി പേരാണ് ട്യൂലിപ് വസന്തത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മാര്‍ച്ച് അവസാനത്തിനും ഏപ്രില്‍ ആദ്യത്തിനും ഇടയിലാണ് ട്യൂലിപ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ ഈ ട്യൂലിപ് ഗാര്‍ഡന്‍ കാണാന്‍ നിരവധി പേരാണ് എത്താറുള്ളത്.
Discussion about this post