പല തരത്തിലുള്ള വാട്ടരോഗങ്ങൾ ഇന്ന് ചെടികളിൽ കാണാറുണ്ട്. ഇത്തരം വിവിധ രോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡർമ എന്ന മിത്ര കുമിളിന് സാധിക്കും.
ഉപയോഗിക്കേണ്ടതെങ്ങനെ
ട്രൈക്കോഡർമ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റിൽ വളർത്തി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാം.
ആവശ്യമായ സാധനങ്ങൾ
90 കിലോഗ്രാം ചാണകപ്പൊടി, 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോഡർമ എന്നിവയാണ് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാൻ ആവശ്യം.
തയ്യാറാക്കുന്ന രീതി
ചാണകം, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ എന്നിവ നന്നായി കലർത്തണം. തണലുള്ള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. നന്നായി കലർത്തിയ മിശ്രിതം കടലാസ് കൊണ്ട് മൂടി ട്രൈക്കോഡർമ വളരുവാനായിവയ്ക്കാം ഒരാഴ്ചയ്ക്കുശേഷം ഈ മിശ്രിതത്തിൽ വെള്ളം തളിച്ച് ഒരു തവണ കൂടി കൂട്ടണം. 15 ദിവസം കഴിയുമ്പോൾ വെളുത്ത പൂപ്പൽ പോലെയുള്ള വളർച്ച കൂനകളിൽ കാണാം. ഈ മിശ്രിതം കുരുമുളക്, വെറ്റില, തെങ്ങ്, പച്ചക്കറി എന്നിവയുടെ ചുവട്ടിൽ ഇടുന്നത് വാട്ട രോഗത്തിനും ചീച്ചിൽ രോഗത്തിനും ഫലപ്രദമാണ്.
Discussion about this post