72- ആം റിപ്പബ്ലിക്ക് ദിനത്തിൽ ഐതിഹാസിക കർഷക പ്രതിഷേധത്തിന് സാക്ഷിയായി ഇന്ത്യ. രാജ്പഥിലെ റിപ്പബ്ലിക്ക് ദിന പരേഡിന് പിന്നാലെ ഒരു ലക്ഷത്തിലധികം ട്രാക്ടറുകളുമായി കർഷകരുടെ ട്രാക്ടർ പരേഡും ആരംഭിച്ചു. സിംഗു, ടിക്രി, ഗാസിപൂർ എന്നീ അതിർത്തികളിലൂടെ കർഷക റാലി രാജ്യതലസ്ഥാനത്തേക്കെത്തി. ഇന്ത്യ ഗേറ്റ് ലക്ഷ്യമാക്കിയ കർഷക റാലിയിൽ നാല് ലക്ഷത്തിലധികം കർഷകരാണ് അണിചേർന്നത്. റാലിക്കിടയിൽ പോലീസിന്റെ ഭാഗത്തുനിന്നും കണ്ണീർ വാതക പ്രയോഗം നടന്നെങ്കിലും അത്തരം തടസ്സങ്ങളെയെല്ലാം മറികടന്ന് സമരം മുന്നോട്ട്പോയി.
ട്രാക്ടർ റാലിക്ക് ശേഷം ബഡ്ജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് കാൽനടമാർച്ചും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയിൽ നിന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുകയാണ് ലക്ഷ്യം. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.
Discussion about this post