നിരവധി പേർ തക്കാളി ഗ്രോബാഗില്‍ കൃഷി ചെയുന്നുണ്ട് ,കേരളത്തിലെ കാലാവസ്ഥയില്‍ ഗ്രോബാഗില്‍ തക്കാളി നല്ല വിളവ് നല്‍കുകയും ചെയ്യും. എന്നാല്‍ തക്കാളിച്ചെടിയുടെ പൂക്കള്‍ കൊഴിയുന്നത് പല കര്‍ഷകരെയും പ്രശ്‌നത്തിലാക്കാറുണ്ട്. നല്ല പോലെ പൂത്ത് നില്‍ക്കുന്ന തക്കാളിച്ചെടിയില്‍ നിന്നും പെട്ടെന്ന് പൂക്കള്‍ കൊഴിയുന്നത് വലിയ വിഷമുണ്ടാക്കും. പൂക്കള്‍ കൊഴിയുന്നതിനുള്ള പ്രതിവിധികളിതാ.
സൂക്ഷ്മമൂലകങ്ങളുടെ അഭാവം
സൂക്ഷ്മമൂലകങ്ങളുടെ അഭാവമാണ് തക്കാളിച്ചെടിയുടെ പൂക്കള്‍ കൊഴിയാന്‍ കാരണം. ഇതിനെതിരേ പ്രയോഗിക്കാന്‍ നിരവധി പ്രതിവിധികളുണ്ട്.
മൈക്രോ ന്യൂട്രിയന്റ്സ്
ഏതെങ്കിലും മൈക്രോന്യൂടിയന്റ് തളിക്കുന്നത് ഗുണം ചെയ്യും. മൈക്രോന്യൂട്രിയന്റ് വിപണിയില്‍ വാങ്ങാന്‍ ലഭിക്കും. അഞ്ച് മില്ലി ലിറ്റര്‍ മൈക്രോന്യൂട്രിയന്റ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ വളര്‍ച്ചാഘട്ടത്തിലും പൂവിടുന്ന സമയത്തും സ്പ്രേ ചെയ്യുക.
എഗ് അമിനോ ആഡിഡ്
എഗ് അമിനോ ആഡിഡ് കൃത്യമായ ഇടവേളകളില്‍ തളിക്കുന്നതും പൂക്കള്‍ കൊഴിയുന്നത് തടയും. മൂന്ന് മില്ലി ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ചത്തെ ഇടവേളയില്‍ എഡ് അമിനോ ആസിഡ് ചെടികളില്‍ സ്പ്രേ ചെയ്യുക.
താങ്ങ് കൊടുക്കുക
തക്കാളി വള്ളിച്ചെടിയായും വളരും. ഗ്രോബാഗിലും നിലത്തും വളര്‍ത്തുന്ന തക്കാളിച്ചെടിക്ക് വളര്‍ന്നുവരുന്ന ഘട്ടത്തില്‍ താങ്ങ് കൊടുക്കണം. അത്യാവശ്യം വെയില്‍ ലഭിക്കുന്ന സ്ഥലത്ത് തക്കാളി കൃഷി ചെയ്യുന്നതാണ് നല്ലത്.
Discussion about this post