മൊറട്ടോറിയം കാലാവധി തീരുന്ന സാഹചര്യത്തിലാണിത്.റിപ്പോർട്ട് കൃഷിവകുപ്പ് ധനകാര്യവകുപ്പിന് സമര്‍പ്പിച്ചു.537 കോടി രൂപയാണ് പദ്ധതിക്കാവശ്യം.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 1.6 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ പലിശയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എട്ടുലക്ഷം കൃഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തില്‍ 16.73 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ കര്‍ഷകരുണ്ട്. കാര്‍ഡുവഴി 17,717 കോടി രൂപയാണ് നാലുശതമാനം പലിശയ്ക്ക് വായ്പ നല്‍കിയിട്ടുള്ളത്.ചെറുകിട കാർഷിക വായ്പാ പലിശ ഏറ്റെടുക്കുന്നത് സാധാരണക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. റിസർവ് ബാങ്ക് മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കർഷകരുടെ കാലാവധി പൂർത്തിയാക്കുന്ന വായ്പകൾ പുതുക്കണമെന്ന് ബാങ്ക് .മേധാവികൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.പുതുക്കാത്ത വായ്പകളെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി നടപടികളുമായി ബാങ്കുകൾക്ക് മുന്നോട്ടുപോകാം. റിസർവ് ബാങ്ക് ചട്ടപ്രകാരം നിഷ്‌ക്രിയ ആസ്തി മടക്കിയെടുക്കാൻ ജപ്തി നടപടി വരെ നടത്താം.
സംസ്ഥാനത്ത് ഇതേവരെ വായ്പപുതുക്കിയത് 5280 കൃഷിക്കാർ മാത്രമാണ്. സർക്കാർ പലിശ ഏറ്റെടുക്കുമെങ്കിൽ കൂടുതൽ പേർ വായ്പ പുതുക്കിയേക്കും. അതല്ലെങ്കിൽ പലിശ അടയ്ക്കാനുള്ള മുതലിനോടുചേർത്ത് വായ്പ പുതുക്കേണ്ടി വരും.സർക്കാർ നിർദേശിച്ച് പലിശ ഒഴിവാക്കി വായ്പ പുതുക്കാൻ അവസരം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്..കർഷകർ ബാങ്കുകളിലെത്തി വായ്പ പുതുക്കേണ്ടതാണ്. പലിശ ഇപ്പോൾ അടയ്കണമെന്നില്ല. മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ ജപ്തി നോട്ടീസ് പാടില്ലെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.കിസാൻ ക്രെഡിറ്റ് കാർഡുവഴി എടുത്ത വായ്പകളിൽ പലിശ ഒഴിവാക്കുന്നത് സർക്കാർ പരിഗണനയിലാണ്.1.6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ആനുകൂല്യം കിട്ടാനാണ് ശ്രമം.കേരളത്തിൽ ജപ്തി നടത്താൻ ബാങ്കുകളെ അനുവദിക്കില്ല.
Discussion about this post