റബ്ബര്‍പാലിലെ ഉണക്കറബ്ബര്‍തൂക്കം (ഡി.ആര്‍.സി.)
തിട്ടപ്പെടുത്തുന്നതില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു.
തോട്ടങ്ങളില്‍നിന്നുള്ള റബ്ബര്‍പാല്‍, സാന്ദീകൃത റബ്ബര്‍പാല്‍ എന്നിവയുടെ
ഡി.ആര്‍.സി. കണക്കാക്കുന്നതിലുള്ള പരിശീലനം നവംബര്‍ 26, 27
തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച്
നടക്കും. പരിശീലനഫീസ് 2000 രൂപ.
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്
ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്.
താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം
നല്‍കണം. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന
കെമിസ്റ്റുകള്‍ക്കും അനലിസ്റ്റുകള്‍ക്കും പരിശീലനം പ്രയോജനം ചെയ്യും.
പരിശീലന മാധ്യമം മലയാളം ആയിരിക്കും.
പരിശീലനഫീസ് ഡയറക്ടര്‍ -ട്രെയിനിങ്, റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്,
കോട്ടയം – 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ
എന്ന അക്കൗിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും
അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായി
ൃേമശിശിഴ@ൃൗയയലൃയീമൃറ.ീൃഴ.ശി-ലേക്ക് അയക്കേതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് എന്നീ ഫോണ്‍ നമ്പരുകളില്‍ : 0481-2353127, 2351313
ബന്ധപ്പെടുക.
Discussion about this post