യമനിലെ നഴ്സിങ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരേണ്ടി വന്ന ചേർത്തല പള്ളിപ്പുറം സ്വദേശിയായ ബീന ജീവിതമാർഗത്തിനായി കണ്ടെത്തിയ പോംവഴിയായിരുന്നു കാടവളർത്തൽ. 100 കാടകളിൽ ആരംഭിച്ച സംരംഭം തുടക്കത്തിൽ ഒരു പരാജയമായിരുന്നു. എന്നാൽ നിരന്തര പരിശ്രമത്തിലൂടെ കാടവളർത്തലിൽ പരിചയം നേടി. ഇന്ന് മുപ്പതിനായിരത്തോളം കാടകളെ ഓരോ മാസവും വിപണിയിലെത്തിക്കാൻ ശേഷിയുള്ള മന്ന ഇന്റഗ്രേറ്റഡ് ഫാമിന്റെ ഉടമയാണ് ബീന. ആറുവർഷമായി കാടവളർത്തലിൽ ബീന സജീവമാണ്.
ഹാച്ചിങ്, ബ്രൂഡിങ് സൗകര്യങ്ങളടങ്ങിയ ഫാമിൽ 3 ഷെഡ്ഡുകളിലായിട്ടാണ് കാടക്കോഴികളെ വളർത്തുന്നത്. ആൺ പെൺ കോഴികളും കാടമുട്ടയും വിപണിയിലെത്തിക്കുന്നുണ്ട്. കൃഷിയിൽ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ബീനക്കൊപ്പമുണ്ട്. കാടകൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ചെറിയതോതിൽ ആരംഭിച്ച് പരിപാലനമുറകളും കൃഷിയുടെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം മനസ്സിലാക്കിയതിനുശേഷം സജീവ കൃഷിയിലേക്കിറങ്ങിയാൽ കാട കൃഷി ലാഭകരമാക്കാൻ സാധിക്കും എന്ന് ബീന പറയുന്നു.
Discussion about this post