പച്ചക്കറികളില്‍ പ്രധാനിയാണ് തക്കാളി. അതുപോലെ തന്നെ വിലയും കത്തി കയറുകയാണ്. വില കുതിച്ചുയരുന്നത് ബാധിക്കുന്നത് മലയാളിയുടെ അടുക്കളെയാണ്. എന്നാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ അനായാസം കൃഷി ചെയ്യാവുന്ന വിളയാണ് തക്കാളി.
തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഇത് ഒരു മണിക്കൂര്‍ രണ്ട് ശതമാനം വീര്യമുള്ള സ്യുഡോമോണാസ് ലായിനിയില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. തൈകള്‍ ഒരു മാസം പ്രായമാകുന്നതോടെ പറിച്ചു നടാവുന്നതാണ്.
മണ്ണ് കിളച്ചിളക്കിയ ശേഷം മാത്രമേ നേരിട്ട് മണ്ണില്‍ നടാവൂ. മണ്ണ് അമ്ലമാണെങ്കില്‍ കുമ്മായം ചേര്‍ക്കാം. ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാന്‍ ശ്രദ്ധിക്കുക.
വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നല്‍കുക. നാലോ അഞ്ചോ ഇല വളര്‍ച്ചയായ തൈകള്‍ പറിച്ചു തടത്തിലോ, ഗ്രോബാഗിലോ നടാം.
Discussion about this post