അടുക്കളത്തോട്ടത്തില്‍ തക്കാളി നട്ടുപിടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നല്ല വിളവ് ലഭിക്കാന്‍ എന്തെല്ലാം ചെയ്യാം?
1. ഗുണമേന്മയുള്ള തക്കാളി വിത്തോ തൈകളോ വാങ്ങുക
2. മണ്ണൊരുക്കുന്ന ഘട്ടം മുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കുമ്മായം ചേര്‍ത്ത മണ്ണ് ചെറിയ നനവില്‍ രണ്ടാഴ്ച വെക്കണം. അതിന് ശേഷം അതിലേക്ക് അടിവളങ്ങളായ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ചകിരിക്കമ്പോസ്റ്റ് പോലുള്ള വളങ്ങള്‍ ചേര്‍ക്കുക. ഈ മിശ്രിതം ഗ്രോബാഗുകളില്‍ നിറയ്ക്കുക. വളങ്ങളടങ്ങിയ മണ്ണ് നിറച്ച ഗ്രോബാഗിലേക്ക് തൈ അല്ലെങ്കില്‍ വിത്ത് നടുക.
3. ആദ്യഘട്ടത്തില്‍ നല്‍കുന്ന അടിവളത്തിന് പുറമെ പിന്നീട് അധികം അടിവളങ്ങള്‍ നല്‍കേണ്ടിവരില്ല. പിന്നീട് സ്ലറി വളങ്ങളാണ് നല്‍കേണ്ടത്.ബയോഗ്യാസിന്റെ സ്ലറി നേര്‍പ്പിച്ചു കൊടുക്കാം.അല്ലങ്കില്‍ പച്ചച്ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, കടലകൊപ്ര ഇതെല്ലാം കൂടി ചേര്‍ത്ത് പുളിപ്പിക്കുക. ഒരു കപ്പ് വളത്തിന് പത്ത് കപ്പ് വെള്ളം ചേര്‍ത്ത് ഇടയ്ക്ക് ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.
4. രാവിലെയും വൈകീട്ടും നനയ്ക്കണം. കാരണം ഗ്രാബാഗിലാകുമ്പോള്‍ പെട്ടെന്ന് മണ്ണ് ഉണങ്ങാന്‍ സാധ്യതയുണ്ട്.
5. തക്കാളിതൈ നട്ട് ഒരു മാസം കഴിഞ്ഞാല്‍ പൂവ് വന്നുതുടങ്ങും. തൈ പൊങ്ങിവരുന്നതിന് അനുസരിച്ച് താങ്ങുകൊടുക്കണം. തൈ ഒടിഞ്ഞുപോകാതെ നോക്കണം.
6. വെള്ളീച്ചയാണ് തക്കാളിയുടെ പ്രധാന ശത്രു. ഇലകളിലുണ്ടാകുന്ന മഞ്ഞപ്പാണ് പ്രധാന ലക്ഷണം. മിത്രകുമിളായ വെര്‍ട്ടിസീലിയമാണ് വെള്ളീച്ചയെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും സ്േ്രപ ചെയ്തു കൊടുക്കുക. ഇതിന് പുറമെ വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് ലായനി തുടങ്ങിയവയും തളിച്ചുകൊടുക്കുക.
Discussion about this post