റോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നടുന്ന സമയത്ത് തന്നെ വളപ്രതിയോഗത്തിൽ ശ്രദ്ധിച്ചു തുടങ്ങാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, മേൽമണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ചട്ടികൾ നിറയ്ക്കാം.
കുഴികളിൽ നട്ട ചെടികൾക്ക് ഓരോ വർഷവും അഞ്ചു മുതൽ 10 കിലോഗ്രാം വരെ ജൈവ വളം നൽകണം. ചാണകം, പച്ചില, കോഴിവളം, പിണ്ണാക്ക്തെളി എന്നിവയിലേതെങ്കിലും നൽകാം. റോസിന് ഏറ്റവും പ്രിയപ്പെട്ട വളമാണ് എല്ലുപൊടി.
ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സ്ചർ ചുവട്ടിൽനിന്ന് മാറ്റി ഇട്ടുകൊടുക്കുന്നതും നന്നായി പുഷ്പിക്കാൻ സഹായിക്കും.
ചായ ഉണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് വെള്ളം ചേർത്ത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചാൽ നന്നായി പുഷ്പിക്കും.
വർഷത്തിലൊരിക്കൽ റോസാചെടിയുടെ കൊമ്പുകോതണം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൊമ്പ് കോതിക്കൊടുക്കേണ്ടത്. കോതിയെ കൊമ്പുകളിൽ രോഗ കീടങ്ങൾ കടക്കാതിരിക്കാൻ ബോർഡോ പേസ്റ്റ് പുരട്ടാം. വേനൽക്കാലത്ത് ദിവസവും നനയ്ക്കാൻ ശ്രദ്ധിക്കണം
Discussion about this post