Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

ഇത് തൂവര വിളയും കാലം

Agri TV Desk by Agri TV Desk
December 9, 2020
in പച്ചക്കറി കൃഷി
116
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ വലിയ തോതിൽ കൃഷി ചെയ്യാറില്ലെങ്കിലും കീടബാധ വളരെ കുറഞ്ഞതും താരതമ്യേന എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതുമായ വിളയാണ് തുവര. ഡിസംബർ- ജനുവരി മാസങ്ങളിലാണ് തുവര വിളയുന്നത്. പോഷകഗുണങ്ങളേറെയുള്ള തുവരയുടെ കൃഷിരീതികൾ മനസ്സിലാക്കാം.

ഇന്ത്യയാണ് തുവരയുടെ ജന്മദേശം വരൾച്ചയെ ചെറുത്ത് വളരാനും വിളവ് നൽകാനും കഴിവുള്ള വിളയാണിത്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്,  മധ്യപ്രദേശ്,  ഗുജറാത്ത്, ബീഹാർ,  തമിഴ്നാട്,  കർണാടക എന്നീ സംസ്ഥാനങ്ങളിൽ തുവര അഥവാ പിജിയൻ പീ സാധാരണയായി കൃഷി ചെയ്യുന്നുണ്ട്. ഹിന്ദിയിൽ അർഹർ എന്നാണ് തുവര അറിയപ്പെടുന്നത്.

പ്രോട്ടീൻ, വൈറ്റമിൻ എന്നിവ കൊണ്ട് സമ്പന്നമായ തുവര മലയാളികൾക്ക് പ്രിയപ്പെട്ട പരിപ്പ്, സാമ്പാർ എന്നീ കറിളിലെ പ്രധാന ചേരുവകളിലൊന്നാണ്. പയർവർഗ്ഗ വിളയായതുകൊണ്ടുതന്നെ മണ്ണിൽ നൈട്രജൻ ശേഖരിക്കാൻ തുവരയ്ക്ക് കഴിയും. അതിനാൽ ഇടവിളയായി കൃഷി ചെയ്യുന്നത് ഏറെ നല്ലതാണ്. കപ്പ,  നിലക്കടല എന്നീ വിളകളോടൊപ്പം തുവര കൃഷി ചെയ്യാം. പാടവരമ്പത്ത് നട്ടുവളർത്താൻ ഏറെ അനുയോജ്യമായ വിളയാണിത്. വീട്ടാവശ്യങ്ങൾക്കായി കുറച്ച് തൈകൾ അടുക്കളത്തോട്ടത്തിലും  നട്ടു പിടിപ്പിക്കാം, മൂന്നു മീറ്റർ വരെ ഉയരം വയ്ക്കുകയും അനേകം ശിഖരങ്ങളുണ്ടാവുകയും ചെയ്യുന്ന വിളയാണ് തുവര. ഒരു ചെറു മരം പോലെയാണ് തുവര വളരുന്നത്. കേരളത്തിലെ കൃഷിക്ക് അനുയോജ്യമായ ഇനമാണ് എസ് എ 1. കായകളിൽ പർപ്പിൾ നിറത്തിലുള്ള വരകൾ കാണാം. 180 ദിവസമാണ് ഈ ഇനത്തിന്റെ ദൈർഘ്യം.

നേരിയ ക്ഷാരഗുണമുള്ളതും ആഴമുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് തുവര കൃഷിക്ക് വേണ്ടത് മെയ്-ജൂൺ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. വിത്തുകൾ സ്യൂഡോമോണസ് ലായിനിൽ മുക്കിവച്ചശേഷം നടുന്നത് നല്ലതാണ്. നന്നായി ഉഴുത് കട്ടയുടച്ച മണ്ണിൽ ഒരു സെന്റിന് 12 കിലോഗ്രാം എന്ന തോതിൽ  കാലിവളം അടിവളമായി ചേർക്കാം. അടിവളം ചേർക്കുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് അമ്ലത്വം ക്രമീകരിക്കണം. വരികൾ തമ്മിൽ മൂന്നര മീറ്ററും ചെടികൾ തമ്മിൽ  35 സെന്റീമീറ്ററും അകലം പാലിക്കാം.

നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ നടുന്ന സമയത്ത് ഒരു സെന്റിന് 173 ഗ്രാം യൂറിയ, 1776 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ ചേർത്ത് കൊടുക്കാം.നട്ട് മൂന്ന് – നാല് ആഴ്ചകൾക്ക് ശേഷം 174 ഗ്രാം യൂറിയ കൂടി മണ്ണിൽ ചേർത്തു കൊടുക്കാം.

സെപ്റ്റംബർ മാസമാണ് തുവരയുടെ പൂക്കാലം. നട്ട് 110 ദിവസങ്ങൾക്കുള്ളിലാണ് തുവര വിളയുന്നത്. ഡിസംബർ- ജനുവരി മാസങ്ങളിൽ കായകൾ മൂത്ത് പാകമാകും. എന്നാൽ ഇതിനു മുൻപ് തന്നെ മൂപ്പെത്താത്ത തുവരപ്പയർ കൊണ്ട് സ്വാദിഷ്ടമായ തോരനും ഉപ്പേരിയുമെല്ലാം പാകംചെയ്യാനാകും. തുവരവാൾ മുക്കാൽഭാഗം ഉണങ്ങിയ ശേഷം മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലി പൊഴിക്കാം.

 

 

Share116TweetSendShare
Previous Post

വീടുകൾക്ക് അലങ്കാരമായി എവർഗ്രീൻ ടർട്ടിൽ വൈൻ

Next Post

പൂന്തോട്ടങ്ങൾക്ക് മാറ്റുകൂട്ടാൻ ലെമൺ കോറൽ സീഡം

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post
lemon coral sedum

പൂന്തോട്ടങ്ങൾക്ക് മാറ്റുകൂട്ടാൻ ലെമൺ കോറൽ സീഡം

Discussion about this post

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies