ബാംഗ്ലൂരിലെ 30 വർഷത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും വിജയൻ-ശ്രീദേവി ദമ്പതികൾ കേരളത്തിലേക്ക് ചേക്കേറിയിട്ട് രണ്ടു വർഷമേയാവുന്നുള്ളൂ. ഇതിനിടയിൽ തൃശ്ശൂർ ജില്ലയിലെ തങ്ങളുടെ 60 സെന്റ് സ്ഥലത്ത് വീടിനൊപ്പം മനോഹരമായ ഒരു കൃഷിക്കാഴ്ചതന്നെ ഒരുക്കിയിരിക്കുകയാണിവർ. തങ്ങൾക്കിഷ്ടപ്പെട്ട ചെടികളെല്ലാം നട്ടുപിടിപ്പിച്ച് മനോഹരമാക്കിയ വിശാലമായ പൂന്തോട്ടവും വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം ഉല്പാദിപ്പിക്കുന്ന അടുക്കളത്തോട്ടവും ഈ വീടിന്റെ ഭാഗമായിക്കഴിഞ്ഞു. പല ഇനങ്ങളിലുള്ള മാവുകളും ജാതിയും മാതളവും മുന്തിരിയുമെല്ലാം ഈ ദമ്പതികളുടെ കൃഷിയിടത്തിൽ ആരോഗ്യത്തോടെ വളർന്നു നിൽക്കുന്നു. ഒപ്പം പച്ചക്കറികളും കിഴങ്ങുവർഗ്ഗവിളകളുമെല്ലാമുണ്ട്. ഫലവൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും പച്ചക്കറികളും നിറഞ്ഞ, കാണുന്നവർക്കെല്ലാം സന്തോഷം പകരുന്ന കൃഷി വിശേഷങ്ങളിലേക്ക്…
Discussion about this post