ഇത്ര വലിയ വാഴയോ? മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ, സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വാഴ, അതാണ് മുസാ ഇന്‍ജസ്. ഒറ്റ നോട്ടത്തില്‍ മരമാണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിച്ചേക്കും. അത്രത്തോളം വലിപ്പമുണ്ട് ഈ വാഴയ്ക്ക്. വണ്ണവും കുറവല്ല. രണ്ടാള്‍ ചുറ്റിപ്പിടിച്ചാല്‍ മാത്രം എത്തുന്നത്ര വണ്ണമുണ്ടിതിന്.
മുസാ ഇന്‍ജെന്‍സ് എന്ന ഈ വാഴയിനങ്ങളെ 1989 ല്‍ ജെഫി ഡാനിയല്‍സ് എന്ന സസ്യ ശാസ്ത്രജ്ഞനാണ് പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. പപ്പുവ ന്യൂഗിനിയയിലാണ് ഈ വാഴ സുലഭമായി കണ്ടുവരുന്നത്. അവിടങ്ങളില്‍ ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന ഈ വാഴ ഇനം അസാമാന്യ ഉയരം കൊണ്ട് ശ്രദ്ധേയമാകുന്നു.
വാഴയുടെ ഉയരം പോലം തന്നെ ഇതിന്റെ പഴത്തിനുമുണ്ട് പ്രത്യേകത. പഴുത്ത ഒരു പടല കായയുടെ തൂക്കം 35 മുതല്‍ 40 വരെ ആണ്. ഇന്റര്‍നാഷണല്‍ പ്ലാന്റ് ജെനിറ്റിക്‌സ് ബോര്‍ഡ് എന്ന സംഘടനയുടെ സംരക്ഷിത പട്ടികയില്‍ പെടുന്നതിനാല്‍ ഈ ഇനങ്ങള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.
Discussion about this post