ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കൾക്ക് ഇന്നലെ മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാംഘട്ടവും, ചർമമുഴ രോഗപ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടവും നടത്തുന്നു. പ്രസ്തുത വാക്സിനേഷനുകൾക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാക്സിനേറ്റർ – ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രദേശത്തെ പരിചയസമ്പന്നരും വിരമിച്ചവരുമായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഫീൽഡ് ഓഫീസർമാർ, അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവീസിൽ ഇല്ലാത്തതും കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ പക്കൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 30 ദിവസത്തെ ക്യാമ്പയിനിൽ പങ്കെടുത്ത ടാർജറ്റ് തികച്ച് വാക്സിനേഷൻ നടത്തുന്നതിന് പരമാവധി 15000 രൂപ ഹോണറേറിയമായി നൽകുന്നതും കൂടാതെ കേന്ദ്രസർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജും നൽകുന്നതാണ്.
സഹായികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രദേശത്തെ പൂർണ്ണ കായിക ആരോഗ്യമുള്ള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ 18 വയസ്സിനു മുകളിൽ പ്രായമുള്ള വിഎച്ച്എസ് സി പാസായവർ, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ,സാമൂഹിക സന്നദ്ധ സേന വളണ്ടിയർമാർ,18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ഥലപരിചയം ഉള്ളതും കായികക്ഷമതയുള്ളതും ജനസമ്മതി ഉള്ളവരുമായ യുവതി യുവാക്കൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്തു മുൻ പരിചയം ഉള്ളവർക്ക് മുൻഗണന നൽകും. 30 ദിവസത്തെ ക്യാമ്പയിൻ കാലയളവിലേക്ക് പരമാവധി 10000 രൂപ ഹോണറേറിയം നൽകുന്നതാണ്. അപേക്ഷകർ വെള്ള കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്റിനറി ഓഫീസർ/സീനിയർ വെറ്റിനറി സർജൻ/ വെറ്റിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് 2024 ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ 10 മണിക്ക് മുൻപായി അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി സമർപ്പിക്കേണ്ടതും മേൽവിലാസവും മൊബൈൽ നമ്പറും വ്യക്തമായി രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.
The Kerala Animal Welfare Department is conducting the 5th phase of Foot-and-mouth vaccination and the 2nd phase of skin-worm vaccination for 30 working days from yesterday across the state.
Discussion about this post