മഹാമാരി വരുത്തിയ പ്രതിസന്ധി കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. കൃഷിവകുപ്പിന്റെ ആർകെവിവൈ 2020–21ൽ ഉൾപ്പെടുത്തിയാണ് തരിശുഭൂമിയിൽ ഊർജിത ഭക്ഷ്യോല്‍പാദന പദ്ധതി നടപ്പിലാക്കുക.
ഇതിനായി 47 കോടിയാണു വകയിരുത്തിയിരിക്കുന്നത്. കർഷകരിൽ യുവജനങ്ങൾ, കർഷക സംഘങ്ങൾ, കർഷക ഉല്‌പ്പാദക സംഘങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവയ്ക്ക് പുറമെ കാർഷിക രംഗത്ത് പണം ചിലവഴിക്കാനും , തൊഴിൽ ചെയ്യാനും തയ്യാറുള്ള നാട്ടിലെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തിയാണ് പദ്ധതി ഒരുക്കുക.
മൂന്നു വർഷത്തിൽ കൂടുതൽ തരിശായി കിടന്ന സ്ഥലത്തു കൃഷി ചെയ്യാനും ഇപ്രകാരം സഹായം ലഭിക്കും. തരിശുഭൂമിയിൽ ആദ്യ വർഷത്തെ കൃഷിക്കു മാത്രമാകും ഈ ആനുകൂല്യം ലഭിക്കുക. നടീൽ സമയത്തും രണ്ടാം പകുതിയിലും പരിശോധനയ്ക്കു ശേഷമെ സഹായം നൽകൂ.
രണ്ടു ഹെക്ടർ വരെയാണ് സഹായം ലഭിക്കുക. കർഷക ഗ്രൂപ്പുകൾക്കു കൃഷി ചെയ്യുന്ന സ്ഥല വിസ്തൃതിക്കനുസരിച്ചും. കൃഷി ചെയ്യുന്നത് ഭൂവുടമ ആണെങ്കിൽ ഉടമയ്ക്കുള്ള തുക ഉൾപ്പെടെയുള്ള മൊത്തം തുക നേടാൻ കഴിയും.
വിള നിരക്ക്
നെല്ലിന് കർഷകന് 35,000 രൂപയും ഭൂവൂടമയ്ക്ക് 5000 രൂപയും ലഭിക്കും.
പച്ചക്കറിയ്ക്ക് കർഷകന് 37,000 രൂപയും
വാഴക്കൃഷിയ്‌ക്ക് 32,000 രൂപയുമാണ് ലഭിക്കുക.
കിഴങ്ങുവർഗം, പയർ വർഗങ്ങൾ, ചെറു ധാന്യങ്ങൾ എന്നിവയ്ക്ക് കർഷകന് 27,000 രൂപ ലഭിക്കും. ഭൂവുടമയ്ക്ക് 3000 രൂപ വീതമാകും ലഭ്യമാക്കുക.
Discussion about this post