താമരവിത്ത് എങ്ങനെ മുളപ്പിക്കാമെന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് അംബിക മോഹന്‍ദാസ്.
താമരവിത്തിന്റെ ഒരു വശം കൂര്‍ത്തതും, മറുവശം ചെറിയൊരു കുഴിയുമാണ്. ഇതില്‍ കുഴിപോലുള്ള വശം സാന്റ് പേപ്പറില്‍ നല്ല പോലെ ഉരയ്ക്കണം. വെള്ള നിറം വരുന്നത് വരെ ഉരച്ചുകൊണ്ടിരിക്കണം. അതിന് ശേഷം ഗ്ലാസില്‍ വെള്ളമെടുത്ത് അതില്‍ ഈ വിത്ത് ഇട്ടുവെക്കണം. അത് പൊങ്ങിക്കിടക്കും. മൂന്ന് ദിവസം കഴിയുമ്പോള്‍ അതില്‍ കുറച്ചായി ഇലകള്‍ വന്നു തുടങ്ങും.
ഒരാഴച കഴിഞ്ഞാല്‍ വേരുകള്‍ വന്നുതുടങ്ങും. അപ്പോള്‍ ചട്ടിയിലേക്ക് മാറ്റാം.
Discussion about this post