പഴം പച്ചക്കറി വിപണനത്തിനായി പുതിയ 61 തളിര്‍ഗ്രീന്‍ ഔട് ലെറ്റുകള്‍ കൂടി സ്ഥാപിക്കാന്‍ തയ്യാറായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ കേരള (വിഎഫ്പിസികെ). ഗുണമേന്മയുള്ള പഴം – പച്ചക്കറി എന്നിവ തളിര്‍ ബ്രാന്‍ഡ് മുഖേന ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ 2 തളിര്‍ഗ്രീന്‍ ഔട് ലെറ്റുകളാണ് ആരംഭിച്ചിട്ടുണ്ട്.ഇത് കൂടാതെയാണ് 61 എണ്ണം കൂടി സ്ഥാപിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതി പ്രകാരണമാണ് ഇവ നടപ്പിലാക്കുന്നത്.
ബ്രാന്‍ഡഡ് പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ തളിര്‍ ഗ്രീന്‍ ഔട് ലെറ്റിലൂടെ സാധിക്കും.
കൂടാതെ ബ്രാന്‍ഡ് ചെയ്ത പഴം, പച്ചക്കറികള്‍ എന്നിവ സംസ്ഥാനത്തെ വിപണിയില്‍ എത്തിക്കുക, മാര്‍ക്കറ്റിങ് ശൃംഖല ശക്തിപ്പെടുത്തുക എന്നിവയും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഗുണമേന്മയുള്ള പഴം, പച്ചക്കറികള്‍ നേരിട്ടു സംഭരിച്ചാണ് വിപണനത്തിന് എത്തിക്കുന്നത്.സേഫ് ടു ഈറ്റ് എന്ന തളിര്‍ ബ്രാന്‍ഡിലായിരിക്കും ഇവ ഉപഭോക്താക്കളില്‍ എത്തുക. സംസ്ഥാനത്താദ്യമായി വിഎഫ്പിസികെ നടപ്പാക്കുന്ന ബൃഹത് പദ്ധതി എന്ന പ്രത്യകതയുമുണ്ട്.
വിഎഫ്പിസികെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന 30 ജൈവവളങ്ങളും ,ഉത്പാദനോപാധികളും,വിത്ത്,തൈകള്‍, എന്നിവയും സേഫ് ടു ഈറ്റ് പഴം പച്ചക്കറികളും തളിര്‍ ഗ്രീന്‍ ഷോപ്പുകളില്‍ ലഭിക്കും.
Discussion about this post