കോളിഫ്ലവർ വിളവെടുക്കാൻ സാധിക്കുന്നില്ലേ? ദേ ഇങ്ങനെ ചെയ്ത് നോക്കൂ…
രുചിയിലും ഗുണത്തിലും മുൻപിലാണെങ്കിലും പലപ്പോഴും വളർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നൊരു സസ്യമാണ് കോളിഫ്ളവർ. വിറ്റാമിന്‍ ബി,സി,കെ എന്നിവയും നാരുകളും അടങ്ങിയിട്ടുള്ള ശീതകാല പച്ചക്കറിയായ കോളിഫ്‌ളവറിന്റെ ഇലകളും തണ്ടും പുഷ്പമുകുളവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ...