Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

അച്ഛന് താങ്ങാവാൻ കൃഷിയിൽ നൂറൂമേനി വിളയിച്ച് പെൺമക്കൾ; ഈ കുടുംബകൃഷി സൂപ്പർഹിറ്റാണ്

Priyanka Menon by Priyanka Menon
March 5, 2024
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പോളക്കാടൻ കവലയ്ക്ക് സമീപം തെക്കേ കുട്ടേഴത്ത് വീട്ടിന്റെ മുറ്റത്ത് എത്തിയാൽ നമുക്കൊരു മനോഹരമായ കാഴ്ച കാണാം. മറ്റൊന്നുമല്ല കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നൊരു അച്ഛനെയും അമ്മയെയും. അച്ഛനും അമ്മയ്ക്കും താങ്ങാവാൻ മണ്ണിൽ അധ്വാനിക്കുന്ന രണ്ട് പെൺമക്കളെയും. പ്രതിസന്ധികളിൽ തളരാതെ കൃഷിയെ ജീവിതത്താളമാക്കിയ ഇത്തരം കുടുംബങ്ങളാണ് കഞ്ഞിക്കുഴിയുടെ കാർഷിക പെരുമയ്ക്ക് അഭിമാനമാകുന്നത്.പഠന ചെലവിനുള്ള പണം ഉൾപ്പെടെ കൃഷിയിലൂടെ കണ്ടെത്തുന്ന ഈ സഹോദരികൾ ഈ നാടിൻറെയാകെ അഭിമാനമാണ്.

മക്കളായ സൗപർണികയും പൗർണമിയും ഭാര്യ വിജിയും അമ്മ ശ്രീമതിയും അടങ്ങുന്നതാണ് കുഞ്ഞുമോൻ സായിയുടെ കുടുംബം. പരിസ്ഥിതിയ്ക്ക് ഒരു കോട്ടവും വരുത്താതെ തീർത്തും ജൈവരീതിയിലാണ് ഇവരുടെ കൃഷി. ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പൗർണമി വിവാഹിതയാണെങ്കിലും കൃഷിയിൽ അച്ഛനെ സഹായിക്കാൻ ഒഴിവു സമയങ്ങളിൽ ഇവിടെ എത്തുന്നു. കൃഷിഭവൻ തലത്തിലും ജില്ലാതലത്തിലും ആദരിക്കപ്പെട്ട കുട്ടിക്കർഷകയാണ് സൗപർണിക. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയങ്ങൾ പൂർണ്ണമായും കൃഷിക്കായി സൗപർണിക ഉപയോഗപ്പെടുത്തുന്നു.

പഠന ചെലവിനുള്ള ഏറിയ പങ്കും കൃഷിയിൽ നിന്നാണ് ഞാൻ കണ്ടെത്തുന്നതെന്ന് പറയുമ്പോൾ സൗപർണികയുടെ മുഖത്ത് കാണാം കൃഷി നൽകുന്ന സന്തോഷവും ആത്മവിശ്വാസവും. പഠനത്തിനുള്ളത് മാത്രമല്ല ഇരുവരും ചേർന്നുള്ള കൃഷിയിൽ നിന്നുള്ള ലാഭം കൊണ്ട് സ്വർണ്ണക്കമ്മലും സൈക്കിളും എല്ലാം ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഈ കൊച്ചു മിടുക്കി പറയുന്നു. ഇപ്പോഴും ചീര വിറ്റത്തിൽ നിന്നുള്ള ലാഭം താൻ ആർക്കും കൊടുത്തിട്ടില്ലെന്നും, തൻറെ പ്ലസ്ടുവിന്റെ പഠനച്ചെലവിന് കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും പറയുന്ന സൗപർണിക പുതുതലമുറക്കുള്ള ഒരു പാഠപുസ്തകമായി മാറുകയാണ്. മണ്ണ് ജീവനും ജീവിതവും ആക്കുന്നവരുടെ സന്തോഷം അറിയണമെങ്കിൽ കൃഷിയിലേക്ക് എത്തണമെന്നാണ് കുഞ്ഞുമോൻ സായിയുടെയും പക്ഷം. തൻറെ മക്കൾക്കുള്ള വിഷ രഹിത ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ മാത്രമല്ല, ഞങ്ങളുടെ കൃഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് ഒരാളെങ്കിലും ഈ മേഖലയിലേക്ക് എത്തുന്നതാണ് ഞങ്ങളുടെ കുടുംബത്തിന് കൂടുതൽ സന്തോഷം പകരുന്നതെന്ന് ഈ ഗൃഹനാഥൻ പറയുന്നു.

പഠനതിരക്കുകൾ ഉള്ളതുകൊണ്ടുതന്നെ കൃഷിയിലേക്ക് ആദ്യമെല്ലാം മക്കളെ സജീവമായി സായി ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ കോവിഡ്കാലം വന്നപ്പോൾ അതെല്ലാം മാറിമറിഞ്ഞു. മറ്റൊരു ജോലിക്കും പോകാൻ പറ്റാത്ത സാഹചര്യത്തിലും, ജീവിത പ്രതിസന്ധികൾക്ക് മുന്നിലും കൃഷിയിലൂടെ താങ്ങാവാൻ മക്കളെത്തിയെന്ന് ഒരച്ഛൻ പറയുമ്പോൾ ആ വാക്കുകളിലുണ്ട് മക്കളെ കുറിച്ചുള്ള അഭിമാനം. ഈ കാലഘട്ടത്തിലാണ് കപ്പ കൃഷി പൂർണ്ണമായും സാമൂഹ്യദ്രോഹികൾ തകർത്തത്. പക്ഷേ കുടുംബത്തിൻറെ പൂർണ്ണപിന്തുണ കൃഷിയിലെ തടസ്സങ്ങൾക്കു മുന്നിൽ തന്നെ തളർത്തിയില്ലെന്നും കൂടുതൽ പൂർവ്വാധികം ശക്തിയോടെ കൃഷിയെ മുന്നോട്ടു കൊണ്ടുപോവാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തൻറെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനോടൊപ്പമാണ് സായി കൃഷിയിലേക്ക് ഇറങ്ങുന്നത്. കൃഷിയിൽ അച്ഛൻ പകർന്ന അറിവുകൾ തന്നെയാണ് ഇദ്ദേഹത്തിൻറെ കരുത്ത്. പൂർണ്ണമായും പരമ്പരാഗത കൃഷി രീതിയാണ് ഇവിടെ അവലംബിക്കുന്നത്. പരമ്പരാഗത ഇനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവിടത്തെ കൃഷി രീതി. ഒപ്പം ഈ വിത്തിനങ്ങൾ അന്യം നിന്ന് പോകാതെ പരമാവധി കർഷകരിലേക്ക് എത്തിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. കുളത്തിൽ നിന്ന് വെള്ളം കോരി നനയ്ക്കുകയാണ് പതിവ്. വെള്ളം കോരാനും കളകൾ പറിക്കാനും ചെടികൾക്ക് പന്തലിടാനും മക്കൾ എപ്പോഴും കൂടെയുണ്ടാകാറുണ്ട്. പച്ചിലകളും കരിയിലയും പുതയായി നൽകുന്നു. അടിവളമായി ചാണകപ്പൊടി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. വീട്ടിൽ കറവപ്പശുക്കൾ ഉള്ളതിനാൽ ചാണകം സുലഭമായി ലഭിക്കുന്നുണ്ട്. പശുക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മ ശ്രീമതിയാണ്. ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും ഗോമൂത്രം നേർപ്പിച്ചതുമാണ് കൃഷിക്ക് കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. ചീരകൃഷിക്ക് ചാണകപ്പൊടിയും ഗോമൂത്രവും വളമായി നൽകുന്നതിനാൽ മികച്ചവളവ് തന്നെ ലഭിക്കുന്നുണ്ട്. തൈക്കൽ പട്ടു ചീരയും, വ്ലാത്താങ്കര ചീരയുമാണ് കൂടുതൽ സ്ഥലത്തും കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്തും 15 സെൻറ് ഭൂമിയിലുമാണ് സായിയുടെ കൃഷി.
പയർ,ചീര, പാവൽ, പടവലം വെള്ളരി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും നെല്ല് വാഴ, കപ്പ തുടങ്ങിയവയും ഓണസമയത്ത് പൂക്കളുടെ കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. വളരെ അപൂർവമായ അടതാപ്പും നനകിഴങ്ങും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും എല്ലാ സഹായങ്ങളും കൃഷിയിൽ ലഭിക്കുന്നുണ്ട്. ഒപ്പം കൃഷിമന്ത്രി ശ്രീ. പ്രസാദ് നേരിട്ട് കൃഷിയിടത്തിൽ വന്ന് കാര്യങ്ങൾ അന്വേഷിക്കുന്നതും കൃഷി ചെയ്യാനുള്ള ഈ കുടുംബത്തിൻറെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.


മണ്ണിന് ഒട്ടും ദോഷകരമല്ലാതെ കൃഷി ചെയ്യുന്നതിനാൽ സായിയുടെ കൃഷിയിടത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. വിളവെടുത്ത ഉത്പന്നങ്ങളെല്ലാം സായി തന്റെ ചെറിയ കടയിലൂടെയാണ് വിൽക്കുന്നത്. തീർത്തും ജൈവമായതിനാൽ വിളവെടുപ്പ് കഴിഞ്ഞ ഉടനെ തന്നെയെല്ലാം വിറ്റു പോകുമെന്ന് ഭാര്യ വിജി പറയുന്നു. കടയുടെ ചുമതല വിജിക്കാണ്.

കൃഷിയെ ജീവിതമാക്കുന്ന ഈ കുടുംബത്തിന് ഇനിയും കൃഷിയിൽ ഏറെ മുന്നോട്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹം. ‘കൃഷിയിലെ പ്രതിസന്ധികൾ ഞങ്ങളെ തളർത്തില്ല, കൃഷി ഞങ്ങൾക്ക് ഒരു വാശി പകരുകയാണ്’ എന്നുപറയുന്ന സായിയുടെ വാക്കുകളിലുണ്ട് കാർഷികേരളത്തിന്റെ പുത്തൻ പ്രതീക്ഷകൾ.

kunjumon sai contact number-8593037173

Tags: Farmingsuccess story
ShareTweetSendShare
Previous Post

കാർഷിക മേഖലയിൽ സഹകരണ മേഖലയുടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Next Post

പ്രധാന കാർഷിക വാർത്തകൾ

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

പ്രധാന കാർഷിക വാർത്തകൾ

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies