ഈ ഓണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. എന്താണെന്നോ കഴിഞ്ഞവർഷത്തെ പോലെ നമ്മുടെ നാട്ടിൽ പൂക്കളം ഒരുക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് അധിക പൂക്കൾ എത്തിയില്ല എന്നത് തന്നെയാണ് പ്രത്യേകത. കേരളത്തിൻറെ വിവിധ ജില്ലകളിൽ പൂ കൃഷിയിൽ ധാരാളം പേർ വിജയ കൊടി പറപ്പിച്ചു. അതിൽ ഒരാളാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി വി പി സുനിൽ.
ആലപ്പുഴയുടെ ചൊരിമണലിൽ 10 ഏക്കറോളം സ്ഥലത്താണ് ഇദ്ദേഹം കൃഷി ഇറക്കിയത്. ഇതിൽ രണ്ട് ഏക്കറോളം സ്ഥലത്ത് പൂക്കൾ ആണ് കൃഷി ചെയ്തത്. വിവിധ നിറഭേദങ്ങളിൽ ചെണ്ടുമല്ലിയും വാടാമല്ലിയും തുമ്പയും തുളസിയും എല്ലാം ഇവിടത്തെ ചൊരിമണലിൽ നിറങ്ങളുടെ ഉത്സവം തീർത്തു. സദ്യ ഒരുക്കാൻ ആവശ്യമുള്ള എല്ലാത്തരം പച്ചക്കറികളും വാണിജ്യ അടിസ്ഥാനത്തിൽ ഇദ്ദേഹം ഇവിടെ കൃഷി ഇറക്കി.
Discussion about this post