വിദേശ ജോലിക്കുള്ള നിരവധി അവസരങ്ങളെ തൊടുപുഴ സ്വദേശിയായ ജോൺസൺ ഉപേക്ഷിച്ചത് പ്രകൃതിയോടും പക്ഷി മൃഗാദികളോടും ഉള്ള അകമഴിഞ്ഞ സ്നേഹം കൊണ്ടാണ്.ക്ഷീരമേഖല നഷ്ടം എന്ന് പലരും പറയുമ്പോഴും കൃത്യമായ ആസൂത്രണവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമാണ് ജോൺസന്റെ ഫാമിനെ വിജയ സംരംഭമാക്കി തീർത്തത്.രണ്ടു പശുക്കളിൽ തുടങ്ങി ഇന്ന് 18 ഓളം പശുക്കളും, പന്നികളും ഇവിടെയുണ്ട്. ഇതിനോടൊപ്പം കൊക്കോ, തെങ്ങ്, കവുങ്ങ് തുടങ്ങിയവയെല്ലാമുള്ള തോട്ടവും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
തനിക്ക് വരുമാനവും സന്തോഷവും ഒരുപോലെ നൽകുന്ന തൊഴിലിടമാണ് ഇത് എന്ന് ജോൺസൺ പറയുന്നു.ക്ഷീരകർഷകനായി തന്നെ എക്കാലവും അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഈ ചെറുപ്പക്കാരൻ ഒട്ടേറെ പേർക്ക് മാതൃകയാണ്. ഫാം ഇനിയും മകൻ വിപുലമാക്കാൻ ആണ് ഈ ചെറുപ്പക്കാരന്റെ തീരുമാനം.
Discussion about this post