സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പുനലൂര്‍ അഞ്ചല്‍ ഏരൂരിലെ ഓയിൽ പാം ഇന്ത്യാ ലിമിറ്റ്ഡ് പാം വ്യൂ കൺവെൻഷൻ സെന്ററിലായിരുന്നു ഉദ്ഘാടനം.
ഉല്പാദനം, സംസ്കരണം, മൂല്യവർധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ബൃഹത്ത് പദ്ധതിയാണ് കൂൺഗ്രാമം. കാർഷികമേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്.
100 ചെറുകിട കൂൺ ഉല്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട യൂണിറ്റും, ഒരു വിത്തുല്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റ്, രണ്ട് പായ്ക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടികളും നടപ്പിലാക്കും.
State level inauguration of Koon Gramam project
Discussion about this post